Join Whatsapp Group. Join now!
Aster MIMS 06/06/2023

Drowned | കണ്ണൂര്‍ ബാവലിപുഴയില്‍ കുളിക്കാനിറങ്ങിയ യുവാവും മകനും മുങ്ങിമരിച്ചു

Kannur,news,Drown,Obituary,Top-Headlines,Kerala,

കണ്ണൂര്‍: (www.kasargodvartha.com) ബാവലിപുഴയില്‍ കുളിക്കാനിറങ്ങിയ യുവാവും മകനും മുങ്ങിമരിച്ചു. കൊട്ടിയൂര്‍ ഒറ്റപ്ലാവിലെ നെടുമറ്റത്തില്‍ ലിജോ ജോസ് (34), മകന്‍ നെബിന്‍ ജോസ് (6) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെ ഇരട്ടത്തോട് പാലത്തിനടിയിലെ കയത്തിലായിരുന്നു അപകടം.


കുട്ടിയുമായി പാലത്തിന് അടിയിലേക്കു നടന്നുപോയ ലിജോയെ പെട്ടെന്ന് കാണാതാകുകയായിരുന്നു. ഇതോടെ കൂടെയെത്തിയ കുട്ടികള്‍ നിലവിളിക്കുകയും സമീപവാസികള്‍ ഓടിയെത്തി വിവരം തിരക്കുകയും ചെയ്തു.

Father, son drowned in river, Kannur, News, Drowned, Child, River, Dead Body, Hospital, Obituary, Kerala

തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ലിജോയെ പെട്ടെന്ന് കണ്ടെത്തി കരയിലെത്തിക്കാന്‍ കഴിഞ്ഞു. നെബിനായി തിരച്ചില്‍ നടത്തിയെങ്കിലും വളരെ വൈകിയാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവരെയും പേരാവൂര്‍ താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇരിട്ടി എജെ ഗോള്‍ഡ് ജീവനക്കാരനാണ് ലിജോ. തലക്കാണി യുപി സ്‌കൂളില്‍ യുകെജി വിദ്യാര്‍ഥിയാണ് നെവിന്‍. കുവൈതില്‍ ജോലി ചെയ്യുന്ന സ്റ്റെഫീനയാണ് ലിജോ ജോസിന്റെ ഭാര്യ. നാലു വയസുകാരി ശിവാനിയ മകളാണ്.

Keywords: Father, son drowned in river, Kannur, News, Drowned, Child, River, Dead Body, Hospital, Obituary, Top-Headlines, Kerala.

Post a Comment