സാലത്തടുക്കയിലെ ചന്ദ്രൻ ആണ് മരിച്ചത് #Accident-News, #Badiyadka-News, #കാസർകോട്-വാർത്തകൾ, #Obituary-News
ബദിയഡുക്ക: (www.kasargodvartha.com) സ്‌കൂടറും ഓംനി വാനും കൂട്ടിയിടിച്ച് സ്‌കൂടർ യാത്രക്കാരന് ദാരുണാന്ത്യം. ബദിയഡുക്ക സാലത്തടുക്കയിലെ കൂലിപ്പണിക്കാരനായ ചന്ദ്രൻ (55) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ബദിയഡുക്ക പൊയ്യക്കണ്ടത്താണ് അപകടം.
തലയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റ ചന്ദ്രനെ ഉടൻ കാസർകോട് ജെനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അപകടത്തിൽ സ്‌കൂടർ പൂർണമായും തകർന്നു. വിവരം അറിഞ്ഞ് ബദിയടുക്ക പൊലീസ് സ്ഥലത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തെങ്ങ് കയറ്റ തൊഴിലാളിയാണ് മരിച്ച ചന്ദ്രൻ. ബദിയഡുക്ക ഭാഗത്ത് നിന്ന് കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്നു ചന്ദ്രൻ. എതിർദിശയിൽ നിന്ന് വാനുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.