Join Whatsapp Group. Join now!
Aster MIMS 06/06/2023

Vajradehi swami | 'സ്വവർഗ വിവാഹം ഹിന്ദു സംസ്കാരത്തിനും പ്രകൃതിക്കും വിരുദ്ധം'; സുപ്രീം കോടതി അംഗീകാരം നൽകരുതെന്ന് ഗുരുപൂർ മഠാധിപതി

'സംവരണം ഏർപെടുത്താവുന്നതേയുള്ളൂ' Mangalore News, ദക്ഷിണ കന്നഡ വാർത്തകൾ, Gurupura Vajradehi Mutt, Malayalam News, Vajradehi swami
മംഗ്ളുറു: (www.kasargodvartha.com) സ്വവർഗ വിവാഹം പ്രകൃതി വിരുദ്ധവും ഹൈന്ദവ, ഇൻഡ്യൻ സംസ്കാങ്ങൾക്ക് എതിരുമായതിനാൽ സുപ്രീം കോടതി നിയമ അംഗീകാരം നൽകരുതെന്ന് ഗുരുപൂർ വജ്രദേഹി മഠാധിപതി സ്വാമി രാജശേഖരാനന്ദ പറഞ്ഞു. വിശ്വേശ്വരി (വി എച് പി) കാര്യാലയത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സ്വാമി.

News, Manglore, Marriage, Vajdradehi Swami, Supreme Court, SC should not recognise same-gender marriages: Vajradehi swami.

സുപ്രീം കോടതി തിരക്കിട്ട് തീരുമാനം എടുക്കരുത്. അങ്ങിനെ നിയമപിൻബലം പൊതുവായി നൽകുന്നത് വിശ്വാസം, സംസ്കാരം, മനുഷ്യ ജൈവ ഘടന എന്നിവയെയെല്ലാം ഹനിക്കും. പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹത്തിലൂടെയാണ് മനുഷ്യ കുലം നിലനിൽക്കുന്നതെന്ന് സ്വാമി പറഞ്ഞു.

ഒരു ന്യൂനപക്ഷ സമൂഹത്തിന് അങ്ങിനെ ആവശ്യം ഉണ്ടെങ്കിൽ സംവരണം ഏർപെടുത്താവുന്നതേയുള്ളൂ. വിവിധ മഠാധിപതികളായ ഓം ശ്രീ വിദ്യാനന്ദ സരസ്വതി, സൈലേശ്വർ ഗുരുജി എന്നിവർ പങ്കെടുത്തു.

Keywords: News, Manglore, Marriage, Vajdradehi Swami, Supreme Court, SC should not recognise same-gender marriages: Vajradehi swami.
< !- START disable copy paste -->

Post a Comment