Join Whatsapp Group. Join now!
Aster MIMS 10/10/2023

Died | സഊദിയില്‍ ചികിത്സയിലായിരുന്ന മലയാളി വ്യവസായി മരിച്ചു

Saudi Arabia: Malayali expatriated died #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ

റിയാദ്: (www.kasargodvartha.com) ചികിത്സയിലായിരുന്ന മലയാളി വ്യവസായി മരിച്ചു. വടക്കുപടിഞ്ഞാറന്‍ മേഖലയായ തബൂകില്‍ പ്രവാസി വ്യവസായ പ്രമുഖന്‍ വയനാട് തെക്കോടന്‍ യൂസഫ് ഹാജി (64) ആണ് മരിച്ചത്. വീണ് പരുക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നുവെന്നാണ് വിവരം. 

ഫ്രഷ് താസജ് ബ്രോസ്റ്റ് ഗ്രൂപ് മാനേജിങ് പാര്‍ട്ണറായിരുന്നു യൂസഫ് ഹാജി. നാലു ദിവസം മുമ്പ് തബൂകിന് സമീപം അല്‍ബദ പട്ടണത്തിലെ കടയില്‍ വീണ് പരുക്കേറ്റിരുന്നു. തുടര്‍ന്ന് തബൂക് കിങ് ഖാലിദ് ആശുപത്രിയിലെ വിദഗ്ധ ചികിത്സയിലായിരുന്നു. 

Riyadh, News, Gulf, World, Death, Top-Headlines, Obituary, Saudi Arabia: Malayali expatriated died.

മകന്‍ ഹാരിസ് തബൂകിലുണ്ട്. ഭാര്യ: ഇത്വീമ. ആരിഫ്, സാജിദ എന്നിവരാണ് മറ്റുമക്കള്‍. മരുമക്കള്‍: അശ്‌റഫ് ബത്തേരി, ജസീല, സ്വാലിഹ. സഹോദരങ്ങള്‍: അബ്ദുര്‍ റസാഖ്, മുഹമ്മദ്, അയ്യൂബ്, ഫാത്വിമ, ആഇശ, ആസിയ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സഊദിയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.

Keywords: Riyadh, News, Gulf, World, Death, Top-Headlines, Obituary, Saudi Arabia: Malayali expatriated died.

Post a Comment