റിയാദ്: (www.kasargodvartha.com) ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. സഊദി അറേബ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ യാംബുവില്‍ ജോലി ചെയ്തിരുന്ന, പത്തനംതിട്ട അടൂര്‍ കള്ളോട്ട് പുത്തന്‍വീട്ടില്‍ ഗോപകുമാര്‍ (58) ആണ് മരിച്ചത്. ജോലിക്കിടയിലുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മദീന കിങ് ഫഹദ് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ചികിത്സയിലായിരിക്കെ മരണപ്പെടുകയായിരുന്നു.
സഊദി അറേബ്യയില്‍ ഒന്നര പതിറ്റാണ്ടായി പ്രവാസിയായിരുന്നു. തുടര്‍ന്ന് ഈയടുത്താണ് ഗോപകുമാര്‍ മദീനയില്‍ നിന്ന് യാംബു സഊദി ഫ്രന്‍ഡ്‌സ് എന്‍ജിനീയറിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കംപനിയില്‍ ജോലിക്കെത്തിയത്. ജോലിക്കിടയില്‍ അസുഖബാധിതനായി യാംബുവില്‍ നിന്ന് മദീനയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
പരേതനായ ജനാര്‍ദനന്‍ കുറുപ്പ് മാഷിന്റെയും ലക്ഷ്മിക്കുട്ടിയമ്മ ടീചറുടെയും മകനാണ്. മകള്‍: ആര്യ. മരുമകന്‍: വിശാഖ്. സഹോദരങ്ങള്‍: ജയകുമാര്‍, ജയശ്രീ.
Keywords: Riyadh, News, Top-Headlines, Malayali, Death, Obituary, Gulf, Job, Treatment, Hospital, World, Saudi Arabia: Malayali expatriate died.