Join Whatsapp Group. Join now!
Aster MIMS 22/05/2023

Jagadish Shettar | കര്‍ണാടകയില്‍ രാഷ്ട്രീയ നീക്കങ്ങള്‍ക്കിടെ ജഗദീഷ് ഷെട്ടാറിന്റെ ജനപിന്തുണ ഉയര്‍ത്തിക്കാട്ടി സംഘ്പരിവാര്‍ അനുകൂല പത്രം

ഷെട്ടാര്‍ ഞായറാഴ്ച എംഎല്‍എ സ്ഥാനം രാജിവെച്ചു #Karnataka-Election-News, #Jagadish-Shettar-News, #BJP-News, #തിരഞ്ഞെടുപ്പ്-വാര്‍ത്തകള്‍
മംഗ്‌ളുറു: (www.kasargodvartha.com) മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിനുള്ള ജനപിന്തുണ ഉയര്‍ത്തിക്കാട്ടി സംഘ്പരിവാര്‍ നിയന്ത്രണത്തിലുള്ള 'ഹൊസദിഗന്ത' പത്രവും. ഷെട്ടാറിന് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കണം എന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ പ്ലകാര്‍ഡുകളും ഫോടോ ബോര്‍ഡുകളുമായി അണികള്‍ തടിച്ചു കൂടിയ പടം സഹിതമാണ് ഓണ്‍ലൈനില്‍ വാര്‍ത്ത.
         
Karnataka-Election-News, Jagadish-Shettar-News, BJP-News, Jagadish Shettar, Sangh Parivar, Karnataka Politics, Karnataka Political News, Karnataka Election 2023, Karnataka Polls, BJP of Karnataka, Congress of Karnataka, Sangh Parivar newspaper shows Jagadish Shettar's popular support.

പൂര്‍ണമായി സംഘ്പരിവാര്‍ നിയന്ത്രണത്തിലാണ് കര്‍ണാടകയില്‍ നാല് എഡിഷനുകളുള്ള ഹൊസദിഗന്ത കന്നഡ പത്രം. ഷെട്ടാര്‍ ഞായറാഴ്ച എംഎല്‍എ സ്ഥാനം രാജിവെച്ചു കൊണ്ടുള്ള കത്ത് കര്‍ണാടക നിയമസഭ സ്പീകര്‍ കഗേരിക്ക് അദ്ദേഹത്തിന്റെ സിസ്‌റിയിലെ വസതിയില്‍ ചെന്ന് കൈമാറി. നിരവധി വാഹനങ്ങളില്‍ അനുയായികളുടെ അകമ്പടിയോടെയാണ് ഷെട്ടാര്‍ രാജി സമര്‍പിക്കാന്‍ എത്തിയത്.

67 കാരനായ ഷെട്ടര്‍ ബിജെപിയില്‍ നിന്ന് രാജിവെക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതിനിടെ, എംഎല്‍എ സ്ഥാനം രാജിവച്ച ഷെട്ടാറിനെ ബിജെപിയില്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന. വെള്ളി, ശനി ദിവസങ്ങളില്‍ ധര്‍മേന്ദ്ര പ്രധാന്‍, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, പ്രഹ്ലാദ് ജോഷി തുടങ്ങിയ ദൂതന്മാരെ ബിജെപി ഹൈകമാന്‍ഡ് ഷെട്ടാറിന്റെ വീട്ടിലേക്ക് അയച്ചിരുന്നു. എന്നിരുന്നാലും, ചര്‍ചകളില്‍ ഫലമുണ്ടായില്ല. ഇതിനുപിന്നാലെയാണ് എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജി.
       
Karnataka-Election-News, Jagadish-Shettar-News, BJP-News, Jagadish Shettar, Sangh Parivar, Karnataka Politics, Karnataka Political News, Karnataka Election 2023, Karnataka Polls, BJP of Karnataka, Congress of Karnataka, Sangh Parivar newspaper shows Jagadish Shettar's popular support.

Keywords: Karnataka-Election-News, Jagadish-Shettar-News, BJP-News, Jagadish Shettar, Sangh Parivar, Karnataka Politics, Karnataka Political News, Karnataka Election 2023, Karnataka Polls, BJP of Karnataka, Congress of Karnataka, Sangh Parivar newspaper shows Jagadish Shettar's popular support.
< !- START disable copy paste -->

Post a Comment