Join Whatsapp Group. Join now!
Aster MIMS 22/05/2023

Rahul Gandhi | രാഹുൽ ഗാന്ധിയുടെ മംഗളൂറിലെ റോഡ് ഷോ ഒരുക്കങ്ങൾക്കൊടുവിൽ റദ്ദാക്കി

പകരം കോൺഗ്രസ് റാലിയെ അഭിസംബോധന ചെയ്യും #Mangalore-News, #Karnataka-Election-News, #ദക്ഷിണ-കന്നഡ-വാർത്തകൾ, #Congress-News, #Rahul-Gandhi-News
മംഗ്ളുറു: (www.kasargodvartha.com) കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മംഗ്ളുറു നഗരത്തിൽ വ്യാഴാഴ്ച നടത്താനിരുന്ന റോഡ് ഷോ ഒരുക്കങ്ങൾക്കൊടുവിൽ റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ഈ ദിവസം മംഗ്ളൂറിൽ റോഡ് ഷോ നടത്തുമെന്ന് അറിയിപ്പ് ലഭിക്കുകയും എന്നാൽ സമയം സംബന്ധിച്ച് വ്യക്തത ഇല്ലാതാവുകയും ചെയ്ത സാഹചര്യത്തിൽ അധികൃതരുടെ അഭ്യർഥന മാനിച്ചാണ് പിൻമാറ്റം. അങ്കമാലി എംഎൽഎ റോജി എം ജോൺ നേരത്തെ വാർത്താസമ്മേളനം നടത്തി രാഹുൽ ഗാന്ധിയുടെ റോഡ് ഷോ സംബന്ധിച്ച് വിവരം നൽകിയിരുന്നു.

News, Manglore, Karnataka, Rahul Gandhi, Road Show, Congress, Politics, Election, Press Meet, Amit Shah, Road show of Rahul Gandhi scheduled to be held in Mangaluru cancelled.

ബുധനാഴ്ച വൈകുന്നേരം എഐസിസി ജെനറൽ സെക്രടറി കെസി വേണുഗോപാൽ ഇത് സംബന്ധിച്ച് ഡിസിസി ഓഫീസിൽ വാർത്താസമ്മേളനവും നടത്തി. അടുത്ത മാസം 10ന് നടക്കുന്ന കർണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുലിന്റെ റോഡ് ഷോ വൈകുന്നേരം അഞ്ചിന് ബൽമട്ട സർകിളിലെ കലക്ടേർസ് ഗേറ്റിൽ തുടങ്ങി രണ്ടു കിലോമീറ്റർ നഗരം ചുറ്റി എബി ഷെട്ടി സർകിളിൽ സമാപിക്കാനായിരുന്നു ഒരുക്കങ്ങൾ നടത്തിയത്.

പുതുക്കിയ പരിപാടിയനുസരിച്ച് വ്യാഴാഴ്ച വൈകുന്നേരം 3.30ന് നഗരപ്രാന്തത്തിലെ അഡ്യാർ സഹ്യാദ്രി കോളജ് കാംപസിൽ രാഹുൽ ഗാന്ധി കോൺഗ്രസ് റാലി അഭിസംബോധന ചെയ്യും. കഴിഞ്ഞ ഫെബ്രുവരിയിൽ അമിത്ഷാ മംഗ്ളൂറിൽ റോഡ് ഷോ നടത്താൻ ഒരുങ്ങിയെങ്കിലും സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കിയിരുന്നു.

Keywords: News, Manglore, Karnataka, Rahul Gandhi, Road Show, Congress, Politics, Election, Press Meet, Amit Shah, Road show of Rahul Gandhi scheduled to be held in Mangaluru cancelled.
< !- START disable copy paste -->

Post a Comment