മതില്‍ പൊളിക്കാന്‍ ഒരുവര്‍ഷം മുമ്പ് തന്നെ ചെങ്കള ഗ്രാമപഞ്ചായത് സെക്രടറി നോടീസ് നല്‍കിയിരുന്നു. എന്നിട്ടും നടപടി സ്വീകരിക്കാതെ അലംഭാവം കാട്ടിയെന്ന് കാണിച്ചാണ് എരുതുംകടവിലെ അബൂബകര്‍ ഹൈകോടതിയെ സമീപിച്ചത്. ചെങ്കള പഞ്ചായതിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പെട്ട സ്ഥലത്താണ് മതില്‍ ഉള്ളതെന്ന് പഞ്ചായത് സെക്രടറി നേരത്തെ വ്യക്തമാക്കിയിരുന്നു. വിലേജ് ഓഫീസറുടെ റിപോര്‍ടില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലവും ഇതില്‍ ഉള്‍പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
റോഡ് കയ്യേറ്റം ബോധ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാതെ നീട്ടിക്കൊണ്ട് പോവുകയായിരുന്നു എന്നാണ് പരാതിക്കാരന്‍ പറയുന്നത്. കാസര്‍കോട് ജില്ലാ കലക്ടറും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. പരാതിയില്‍ വിലേജ് ഓഫീസറുടെയും പഞ്ചായത് അധികൃതരുടെയും സാന്നിധ്യത്തില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ രണ്ട് മീറ്റര്‍ വീതിയിലും 21 മീറ്റര്‍ നീളത്തിലും റോഡ് കയ്യേറിയതായി റിപോര്‍ട് നല്‍കിയിട്ടുണ്ട്.
പ്രദേശവാസിയായ ഷാന്‍ബോഗ് എന്നയാളുടെ സ്ഥലമാണ് കയ്യേറ്റത്തില്‍ ഉള്‍പെട്ടതെന്ന് കാണിച്ച് സെക്രടറി നല്‍കിയ വിശദീകരണമാണ് കോടതി വിമര്‍ശനത്തിന് ഇടയാക്കിയത്. പഞ്ചായതിന്റെ റോഡ് ഒരു തരിയെങ്കിലും കയ്യേറിയിട്ടുണ്ടോ എന്ന് കേസ് പരിഗണിക്കുന്നതിനിടെ കോടതി ചോദിച്ചു. വീണ്ടും നോടീസ് നല്‍കിയിട്ടുണ്ടെന്ന മറുപടി മാത്രമാണ് പഞ്ചായത് സെക്രടറി നല്‍കിയത്. മുമ്പ് കൊടുത്ത നോടീസ് തന്നെ വീണ്ടും കൊടുത്തതാണെന്ന് വാദിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇതിനിടയിലാണ് പഞ്ചായത് റോഡ് കയ്യേറ്റം എന്തുകൊണ്ട് ഇതുവരെ ഒഴിപ്പിച്ചില്ലെന്ന് കോടതി ചോദിച്ചത്. 10 ദിവസത്തിനകം നടപടി സ്വീകരിച്ച് റിപോര്‍ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. കേസ് ഏപ്രില്‍ 10ന് വീണ്ടും പരിഗണിക്കും.
Keywords: News, Kerala, Kasaragod, Top-Headlines, Court-order, High Court of Kerala, High-Court, Kochi, Cherkala, 'Road encroachment in Chengala Panchayat': High Court criticizes officials.
< !- START disable copy paste -->