Join Whatsapp Group. Join now!
Aster MIMS 06/06/2023

Toll Charge | അതിര്‍ത്തി കടക്കാന്‍ ഇനി ചിലവ് കൂടും; തലപ്പാടി ടോള്‍ ഗേറ്റില്‍ നിരക്ക് വര്‍ധിപ്പിച്ചു; ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾRevised charges at Talapady toll plaza from April 1
മംഗ്‌ളുറു: (www.kasargodvartha.com) തലപ്പാടി ടോള്‍ ഗേറ്റില്‍ ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നതായി നവ് യുഗ് ഉഡുപി ടോള്‍വേ പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു. കാര്‍, ജീപ്, വാന്‍ അല്ലെങ്കില്‍ മറ്റ് ലൈറ്റ് വെഹികിള്‍ എന്നിവയുടെ പുതുക്കിയ നിരക്ക് 50 രൂപയും (വണ്‍വേ), 75 രൂപയുമാണ് (ടു-വേ - അതേ ദിവസം തിരിച്ച് വരികയാണെങ്കില്‍). ഒരു മാസത്തില്‍ പരമാവധി 50 തവണ വരെ കടന്നുപോകുന്നതിന് പ്രതിമാസ പാസിന് 1720 രൂപ ആയിരിക്കും നിരക്ക്.

Mangalore, National, News, Vehicles, Bus, Car, Jeep, Udupi, Rupee, Top-Headlines, Revised charges at Talapady toll plaza from April 1.

ലഘു വാണിജ്യ വാഹനങ്ങള്‍ (LCV), മിനി ബസുകള്‍ക്ക് വണ്‍-വേയ്ക്ക് 80 രൂപയും ടു-വേയ്ക്ക് 120 രൂപയുമാണ് നിരക്ക്. പ്രതിമാസ പാസിന് 2655 രൂപ. ബസുകള്‍ക്കും ട്രകുകള്‍ക്കും വണ്‍-വേ 165 രൂപയും ടു-വേ 245 രൂപയുമാണ് പുതിയ നിരക്ക്. പ്രതിമാസ പാസിന് 5420 രൂപ. കൂറ്റന്‍ നിര്‍മാണ യന്ത്രങ്ങളടക്കമുള്ള ഹെവി വാഹനങ്ങള്‍ക്ക് വണ്‍വേക്ക് 250 രൂപയും ടു-വേക്ക് 370 രൂപയുമാണ് നിരക്ക്. പ്രതിമാസ പാസിന് 8250 രൂപയാണ് നിരക്ക്. വലിപ്പമേറിയ വാഹനങ്ങള്‍ക്ക് വണ്‍-വേ നിരക്ക് 320 രൂപയും ടു-വേയ്ക്ക് 480 രൂപയും പ്രതിമാസ പാസിന് 10625 രൂപയും നല്‍കണം.

Mangalore, National, News, Vehicles, Bus, Car, Jeep, Udupi, Rupee, Top-Headlines, Revised charges at Talapady toll plaza from April 1.

ടോള്‍ ഗേറ്റിന്റെ 20 കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ താമസിക്കുന്നവരുടെ വാണിജ്യേതര വാഹനങ്ങള്‍ക്ക് പ്രതിമാസം 330 രൂപയാണ് നിരക്ക്. ഉഡുപി ജില്ലയിലെ ഹെജ്മാഡി, ഗുണ്ട്മി എന്നീ ടോള്‍ ഗേറ്റുകളിലും കമ്പനി നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.

Keywords: Mangalore, National, News, Vehicles, Bus, Car, Jeep, Udupi, Rupee, Top-Headlines, Revised charges at Talapady toll plaza from April 1.
< !- START disable copy paste -->

Post a Comment