Join Whatsapp Group. Join now!
Aster MIMS 10/10/2023

Ramadan | തെരുവുകളില്‍ നിറഞ്ഞ് റമദാനിലെ രുചിയൂറും വിഭവങ്ങള്‍; താരം 'സമൂസ' തന്നെ; ദിനംപ്രതി പതിനായിരത്തിലേറെ വില്‍പന

ഹോടെലുകളിലും ബേകറികള്‍ക്കും പുറമേ റോഡരികില്‍ പ്രത്യേകം തയ്യാറാക്കിയ സ്റ്റാളുകള്‍ #റമദാന്‍-വാര്‍ത്തകള്‍ #Samosa-News #Kumbla-News
കാസര്‍കോട്: (www.kasargodvartha.com) റമദാന്‍ തുടങ്ങി പകുതി പിന്നിട്ടതോടെ ഗ്രാമ -നഗര വ്യത്യാസമില്ലാതെ രുചിയൂറും വിഭവങ്ങളുടെ വിപണി സജീവമാണ്. ടൗണുകളില്‍ വഴി വാണിഭത്തോടൊപ്പം ഹോടെലുകളിലും, ബേകറികളിലും നോമ്പുതുറ വിഭവങ്ങളുടെ വില്‍പനയും തകൃതിയാണ്. ദിവസേന 25ലധികം വിഭവങ്ങളാണ് വിവിധയിടങ്ങളില്‍ വില്‍പനയ്ക്കുള്ളത്. ഇതില്‍ 'സമൂസ' തന്നെയാണ് താരം.

Ramadan special food items on the streets

ദിവസേന പതിനായിരത്തിലേറെ സമൂസയാണ് വിറ്റഴിക്കപ്പെടുന്നതെന്ന് കുമ്പളയിലെ വില്‍പനക്കാര്‍ പറയുന്നു. ഹോടെലുകളിലും ബേകറികള്‍ക്കും പുറമേ റോഡരികില്‍ പ്രത്യേകം തയ്യാറാക്കിയ സ്റ്റാളുകളിലും നിരത്തിവെച്ച വിഭവങ്ങള്‍ വാങ്ങാന്‍ നൂറുകണക്കിനാളുകളാണ് ഉച്ചയ്ക്ക് ശേഷം തന്നെ എത്തുന്നത്. ചികന്‍, ബീഫ്, വെജിറ്റബിള്‍ സമൂസയ്ക്ക് പുറമെ ഷവര്‍മ സമൂസയും വില്പനയ്ക്ക് എത്തുന്നുണ്ട്. മലബാര്‍ വിഭവങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. കായ്പോള, ഉന്നക്കായ, കിളിക്കൂട്, ബീഫ് കട്ല?റ്റ്, തരിക്കഞ്ഞി, കോഴിയട, പഴംചുരുട്ട് തുടങ്ങിയ മലബാര്‍ പലഹാരങ്ങളുടെ വില്‍പന പൊടിപൊടിക്കുന്നുണ്ട്.

പള്ളിക്കറി നെയ്ച്ചോര്‍, ബീഫ് -ചികന്‍ റോള്‍, ചികന്‍ റെജി കട്‌ലറ്റ്, മുട്ട -വെജ് പപ്‌സുകള്‍, ചികന്‍ സാന്‍ഡ് വിചുകള്‍, പിസ, ബര്‍ഗര്‍, മുളക് വട, കിഴങ്ങ് പോടി, ഉള്ളിവജ, മുട്ടമാല, ബിരിയാണി തുടങ്ങിയവയാണ് വിപണിയിലുള്ള മറ്റ് പ്രധാന നോമ്പുതുറ വിഭവങ്ങള്‍. 10 രൂപ തുടങ്ങി 100 രൂപ വരെയാണ് ഓരോന്നിന്റെയും വില. ഉള്ളിവജ കിലോ കണക്കിലാണ് വില്‍ക്കുന്നത്, കാല്‍കിലോ 60 രൂപ. പള്ളിക്കറി നെയ്‌ച്ചോറിന് 60 രൂപയും, ബിരിയാണിക്ക് 100 രൂപയും ഈടാക്കുന്നു.
          
Kerala, Kasaragod, News,Top-Headlines, Ramadan, Samosa, Town, Kumbala, Bakery, Hotel, Ramadan special food items on the streets.

ഇതിന് പുറമെ വിവിധ പള്ളികളിലേക്ക് ഓര്‍ഡര്‍ അനുസരിച്ച് നോമ്പ് തുറ വിഭവങ്ങള്‍ എത്തിച്ചു നല്‍കുന്നുണ്ട്. ഇത് പലപ്പോഴും പ്രമുഖ വ്യക്തികള്‍ സംഭാവന ചെയ്യുന്നവയാണ്. കമിറ്റി മുഖാന്തരവും പള്ളികളില്‍ സമൂഹ നോമ്പുതുറകളും സംഘടിപ്പിച്ച വരുന്നു. ഇവിടെയും മുഖ്യ ഇനം സമൂസ തന്നെയാണ്. അതിനിടെ ജില്ലയിലെങ്ങും സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഒരുമയുടെ വേദിയൊരുക്കി ഇഫ്ത്വാര്‍ സംഗമങ്ങള്‍ നടന്നുവരുന്നു.

Keywords: Kerala, Kasaragod, News,Top-Headlines, Ramadan, Samosa, Town, Kumbala, Bakery, Hotel, Ramadan special food items on the streets.
< !- START disable copy paste -->

Post a Comment