Join Whatsapp Group. Join now!
Aster MIMS 22/05/2023

Plastic Raid | പെരുന്നാള്‍ തിരക്കിനിടെ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പ്ലാസ്റ്റിക് കാരിബാഗ് വേട്ട; പ്രതിഷേധിച്ച വ്യാപാരി നേതാവിനെയും തൊഴിലാളിയെയും അറസ്റ്റ് ചെയ്തു; ശക്തമായ പ്രതിഷേധം ഉയരുമെന്ന് വ്യാപാരികള്‍

സര്‍കാര്‍ ഉത്തരവുള്ളതായി ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ #Plastic-Raid-News, #Enforcement-Raid, #Merchants-News, #കുമ്പള-വാര്‍ത്തകള്‍
കാസര്‍കോട്: (www.kasargodvartha.com) പെരുന്നാള്‍ തിരക്കിനിടെ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പ്ലാസ്റ്റിക് കാരിബാഗ് വേട്ട നടത്തുന്നതില്‍ പ്രതിഷേധിച്ച വ്യാപാരി നേതാവിനെയും തൊഴിലാളിയെയും അറസ്റ്റ് ചെയ്തു. വ്യപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂനിറ്റ് പ്രസിഡന്റ് വിക്രം പൈയെയും ഒരു കടയിലെ ജീവനക്കാരനെയുമാണ് അറസ്റ്റ് ചെയ്തത്. ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനാണ് അറസ്റ്റ്. ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് കാരി ബാഗുകളും പിടിച്ചെടുക്കാനാണ് സര്‍കാര്‍ ഉത്തരവെന്ന് ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ എ ലക്ഷ്മി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
            
Plastic-Raid-News, Enforcement-Raid, Merchants-News, Single-Use Plastic, Single-Use Plastic Banned, Kerala News, Kasaragod News, Malayalam News, Raid on single-use plastic; 2 arrested.

ഏതൊരു പരിശോധനാ ഉപകരണം ഇല്ലാതെയാണ് പത്തോളം കടകളില്‍ സ്‌ക്വാഡ് പിഴയിട്ടതെന്ന് വ്യാപാരി നേതാവ് വിക്രം പൈ പറഞ്ഞു. ബേകറികള്‍, മലഞ്ചെരുക്ക് കടകള്‍, വസ്ത്രാലയങ്ങള്‍ തുടങ്ങി പലയിടത്തും പെരുന്നാള്‍ തിരക്കിനിടെ പ്ലാസ്റ്റികിന്റെ പേരില്‍ റെയ്ഡ് നടത്തുന്നത് പ്രതിഷേധാര്‍ഹമാണെന്ന് വ്യാപാരി സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. ഇത് ചോദ്യം ചെയ്തതിന്റെ പേരിലാണ് വ്യാപാരി നേതാവിനെ അടക്കം അറസ്റ്റ് ചെയ്തതെന്ന് ഇവര്‍ കുറ്റപ്പെടുത്തി.
         
Plastic-Raid-News, Enforcement-Raid, Merchants-News, Single-Use Plastic, Single-Use Plastic Banned, Kerala News, Kasaragod News, Malayalam News, Raid on single-use plastic; 2 arrested.

കഴിഞ്ഞ മാസം 23 മുതല്‍ ജില്ലയില്‍ ഉടനീളം പ്ലാസ്റ്റിക് റെയ്ഡ് തുടരുകയാണെന്നും വ്യാപാരികളും പൊതുജനങ്ങളും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒഴിവാക്കി സഹകരിക്കണമെന്നും പഞ്ചായത് ഡെപ്യൂടി ഡയറക്ടറും ജോയിന്റ് ഡയറക്ടറും പറഞ്ഞു. ഹൈകോടതി നിര്‍ദേശ പ്രകാരമാണ് സര്‍കാര്‍ ഉത്തരവെന്നും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റികിന് പ്രത്യേക പരിശോധന ഉപകരണം ആവശ്യമില്ലെന്നും ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
         
Plastic-Raid-News, Enforcement-Raid, Merchants-News, Single-Use Plastic, Single-Use Plastic Banned, Kerala News, Kasaragod News, Malayalam News, Raid on single-use plastic; 2 arrested.

പ്ലാസ്റ്റിക് പിടിക്കുന്നതിന് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ അതിനുള്ള സംവിധാനങ്ങള്‍ ഇല്ലാതെ പരിശോധന നടത്തുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും വ്യാപാരികള്‍ പറഞ്ഞു. നല്ല വ്യാപരം നടക്കുന്ന സമയത്ത് നടത്തുന്ന ഇത്തരം പരിശോധനകളെയാണ് എതിര്‍ക്കുന്നതെന്ന് വിക്രം പൈ കൂട്ടിച്ചേര്‍ത്തു. രാവിലെ 11 മണിയോടെ അറസ്റ്റ് ചെയ്ത വ്യാപാരി നേതാവിനെയും ജീവനക്കാരനെയും വൈകീട്ടോടെയാണ് കുമ്പള പൊലീസ് വിട്ടയച്ചത്.


Keywords: Plastic-Raid-News, Enforcement-Raid, Merchants-News, Single-Use Plastic, Single-Use Plastic Banned, Kerala News, Kasaragod News, Malayalam News, Raid on single-use plastic; 2 arrested.
< !- START disable copy paste -->

Post a Comment