city-gold-ad-for-blogger

Rahul Gandhi | 'ഇത് കർണാടകയുടെ അഭിമാനം, മികച്ചത്'; നന്ദിനി ഐസ്ക്രീം നുണഞ്ഞ് രാഹുൽ ഗാന്ധി

മംഗ്‌ളുറു: (www.kasargodvartha.com) കർണാടകയിൽ രണ്ടു ദിവസത്തെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബെംഗ്ളൂറിലെ നന്ദിനി ബൂതിൽ നിന്ന് ഐസ്ക്രീം വാങ്ങി കഴിച്ചു. കെപിസിസി പ്രസിഡണ്ട് ഡികെ ശിവകുമാർ എംഎൽഎ, ദേശീയ ജെനറൽ സെക്രടറി കെസി വേണുഗോപാൽ ഒപ്പമുണ്ടായിരുന്നു.

Rahul Gandhi | 'ഇത് കർണാടകയുടെ അഭിമാനം, മികച്ചത്'; നന്ദിനി ഐസ്ക്രീം നുണഞ്ഞ് രാഹുൽ ഗാന്ധി

അമുൽ-നന്ദിനി വിവാദം കൊഴുക്കുന്ന വേളയിൽ ഈ രംഗം ട്വിറ്റർ പോസ്റ്റ് ചെയ്ത് രാഹുൽ ഗാന്ധി ഇങ്ങിനെ കുറിച്ചു: നന്ദിനി കർണാടകയുടെ അഭിമാനം -മികച്ചത്. അമുൽ ബ്രാൻഡിൽ ഉത്പന്നങ്ങൾ പുറത്തിറക്കുന്ന ഗുജറാത് കോ-ഓപറേറ്റീവ് മിൽക് മാർകറ്റിംഗ് ഫെഡറേഷൻ സംസ്ഥാനത്തെ വിപണിയിലേക്ക് കടക്കുന്നതിനെതിരെയാണ് കർണാടകയിൽ പ്രതിഷേധം രൂക്ഷമായത്. ഇത് സംസ്ഥാനത്തിന്റെ പാൽ ബ്രാൻഡായ നന്ദിനിയെ തകർക്കുമെന്നാണ് വാദം.

Rahul Gandhi | 'ഇത് കർണാടകയുടെ അഭിമാനം, മികച്ചത്'; നന്ദിനി ഐസ്ക്രീം നുണഞ്ഞ് രാഹുൽ ഗാന്ധി

മെയ് 10 ന് കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ക്ഷീരയുദ്ധം തിരഞ്ഞെടുപ്പ് വിഷയമായി കൂടി മാറിയിട്ടുണ്ട്. കന്നഡിഗരുടെ അഭിമാനത്തെ സംരക്ഷിക്കുമെന്നും, നന്ദിനിയെ ആശ്രയിക്കുന്ന ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുമെന്നും പ്രഖ്യാപിച്ച് കോൺഗ്രസും ജെഡിഎസും, കൂടാതെ സംസ്ഥാനത്തെ ചില സംഘടനകളും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

Keyords: Manglore-News, National, News, Top-Headlines, Karnataka, Assembly Election, Twitter, Amul, Gujarat Co-operative Milk Marketing Federation, Nandini,  Rahul buys Nandini ice cream, calls the dairy brand Karnataka's pride. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia