Join Whatsapp Group. Join now!
Aster MIMS 10/10/2023

Priyanka Gandhi | മുത്തശ്ശിയെ നെഞ്ചേറ്റിയ മണ്ണിലൂടെ നെഞ്ച് നെരിപ്പോടായി പ്രിയങ്ക

#Chikkamagaluru-News, #Karnataka-Election-News, #ദക്ഷിണ-കന്നഡ-വാർത്തകൾ, #Congress-News, #Priyanka-Gandhi-News
/ സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com) കാലം എത്ര കടന്നുപോയാലും കർണാടകയുടെ മുഖം മാറിയാലും മറക്കില്ല, ഞങ്ങൾ ചികമംഗ്ളൂറിലെ മണ്ണിനേയും മനുഷ്യരേയും. അന്ന്, നാലര പതിറ്റാണ്ടപ്പുറം എത്രത്തോളം ഉള്ളു പൊള്ളിയാണോ മുത്തശ്ശി ഇന്ദിരാഗാന്ധി ഈ മണ്ണിൽ ജനവിധി തേടി വന്നത് അതേ അവസ്ഥയിലാണ് ഞാനും സഹോദരൻ രാഹുൽ ഗാന്ധിയും അടങ്ങുന്ന ഗാന്ധി കുടുംബം - പ്രിയങ്ക ഗാന്ധി വാധ്ര അതിവൈകാരിക വാക്കുകളും ഭാവവുമായാണ് ബുധനാഴ്ച ചികമംഗ്ളൂറിൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിച്ചത്.

News, National, Politics, Karnataka, Election, Congress, Priyanka Gandhi, Manglore, Vote, Priyanka campaigns in Chikkamagaluru which gave political rebirth to Indira Gandhi.

ശൃംഖേരി ശാരദ ദേവി ക്ഷേത്ര ദർശനം കഴിഞ്ഞാണ് ഞാൻ ഇങ്ങോട്ട് വന്നത്.ഇപ്പോഴത്തെ മഠാധിപതി ശങ്കരാചാര്യ ആരാഞ്ഞു, ഇന്ദിരാഗാന്ധി ചികമംഗ്ളൂറിൽ മത്സരിച്ചോ, ഇല്ലേ? അതെ എന്ന് ഞാൻ മറുപടി പറഞ്ഞു. അന്ന് ഞാൻ ആറു വയസുള്ള കുഞ്ഞായിരുന്നുവെങ്കിലും ചരിത്രം അറിയാതിരിക്കില്ലല്ലോ. സ്വാമിജി എന്നെ അനുഗ്രഹിച്ചു. ആവശ്യപ്പെട്ടപ്പോൾ സഹോദരനെയും. അന്ന് മുത്തശ്ശിക്കുണ്ടായ അനുഭവത്തിന്റെ ആവർത്തനം പോലെയിരിക്കുന്നു രാഹുൽ ഗാന്ധിയുടെ അവസ്ഥ. കള്ളക്കേസുകളിൽ കുടുക്കുന്നു, ലോക്സഭ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കുന്നു. നോക്കൂ, എന്തുമാത്രം പ്രയാസമാണ് മൂന്നാം തലമുറ നേരിടുന്നത്.

ഉത്തർ പ്രദേശിലെ റായ്ബറേലിയിൽ ജനതാ പാർടിയുടെ രാജ് നാരായണിനോട് പരാജയപ്പെട്ടതിനെത്തുടർന്നാണ് മുത്തശ്ശി 1978ൽ ചികമംഗ്ളൂറിൽ മത്സരിച്ചത്. ഡിബി ചന്ദ്ര ഗൗഢ എംപി സ്ഥാനം രാജിവെച്ച് ഇന്ദിരാഗാന്ധിക്ക് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ഒരുക്കി. 77,333 വോടുകളുടെ ഭൂരിപക്ഷത്തിനാണ് അവർ ജനതാ പാർടിയുടെ വീരേന്ദ്ര പടിലിനെ പരാജയപ്പെടുത്തിയത്.

News, National, Politics, Karnataka, Election, Congress, Priyanka Gandhi, Manglore, Vote, Priyanka campaigns in Chikkamagaluru which gave political rebirth to Indira Gandhi.

മഴപെയ്യുന്ന നവംബറിലാണ് ഇന്ദിരാഗാന്ധി ജനങ്ങളോട് വോട് ചോദിച്ചതെങ്കിൽ ഞാൻ ഇവിടെ പ്രസംഗിച്ചു നിൽക്കുമ്പോൾ വേനൽ മഴ കുളിർ പകരുകയാണ്. ദൈവത്തിന്റെ അനുഗ്രഹ വർഷമാണിത്. എനിക്കുറപ്പാണ്, നിങ്ങൾ കോൺഗ്രസ് സ്ഥാനാർഥികളെയേ തുണക്കൂ. എന്റെയുള്ളിൽ തീയാണ്. സഹോദരൻ രാഹുലിന്റെ, ഗാന്ധി കുടുംബത്തിന്റെ, എന്തിന് ഇൻഡ്യയിലെ ജനങ്ങളുടെ ഉള്ളിലാകെ തീയാണ്. അതണയാൻ കർണാടകയിൽ കോൺഗ്രസ് ജയിക്കണം. രാജ്യമാകെ അത് പടരണം - പ്രിയങ്ക പറഞ്ഞു.

Keywords: News, National, Politics, Karnataka, Election, Congress, Priyanka Gandhi, Manglore, Vote, Priyanka campaigns in Chikkamagaluru which gave political rebirth to Indira Gandhi.
< !- START disable copy paste -->

Post a Comment