വെള്ളിയാഴ്ച രാവിലെ കല്ലൂരാവിയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് കെഎൽ 14 ടി 9449 നമ്പർ സ്‌കൂടറിൽ കടത്തുകയായിരുന്ന പണം പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ഓപറേഷൻ ക്ലീൻ കാസർകോടിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കുഴൽ പണ വേട്ട നടത്തിയത്.
കാഞ്ഞങ്ങാട് ഡിവൈഎസ്‌പി പി ബാലകൃഷ്ണൻ നായർ, ഇൻസ്‌പെക്ടർ കെപി ഷൈൻ എന്നിവരുടെ നേതൃത്വത്തിലാണ് പണം പിടികൂടിയത്. പൊലീസ് സംഘത്തിൽ സിപിഒ-മാരായ ജ്യോതിഷ്, മനു എന്നിവരും ഉണ്ടായിരുന്നു.
Keywords: Kasaragod, News, Kerala, Kasaragod-News, Top-Headlines, Police, Money, Youth, Police station, Arrest, DYSP, Kanhangad, Police seize Hawala money worth Rs 67 lakhs; Youth held.