Join Whatsapp Group. Join now!
Aster MIMS 10/10/2023

Arrested | 'റോഡ് മുറിച്ചുകടക്കുകയായിരുന്ന 8 വയസുകാരിയെ ഇടിച്ച് കടന്നുകളഞ്ഞ ബൈക് യാത്രികനെ ദിവസങ്ങള്‍ നീണ്ട അന്വേഷണത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു'; സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമായി

ഏപ്രില്‍ നാലിന് ഉച്ചയ്ക്ക് 02.30 മണിയോടെ പാലക്കുന്നില്‍ വെച്ചായിരുന്നു സംഭവം #പൊലീസ്-വാര്‍ത്തകള്‍ #Bekal-News #Accident-News
ബേക്കല്‍: (www.kasargodvartha.com) റോഡ് മുറിച്ചുകടക്കുകയായിരുന്ന എട്ട് വയസുകാരിയെ ഇടിച്ച് കടന്നുകളഞ്ഞ ബൈക് യാത്രികനെ ദിവസങ്ങള്‍ നീണ്ട അന്വേഷണത്തില്‍ പിടികൂടിയതായി പൊലീസ് അറിയിച്ചു. അമര്‍ (24) എന്ന യുവാവിനെയാണ് കീഴൂരില്‍ വെച്ച് ബേക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ യുപി വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

News, Bekal, Kasaragod, Kerala, Arrest, Road, Bike, Investigation, Police, CCTV, Injured, Police found biker who hit eight-year-old girl.

ഇക്കഴിഞ്ഞ ഏപ്രില്‍ നാലിന് ഉച്ചയ്ക്ക് 02.30 മണിയോടെ പാലക്കുന്നില്‍ വെച്ചായിരുന്നു സംഭവം. ആഇശത് നാഫില എന്ന പെണ്‍കുട്ടിക്കാണ് പരുക്കേറ്റത്. കുട്ടിയെ ഇടിച്ച മോടോര്‍ സൈകിള്‍ നിര്‍ത്താതെ പോയിരുന്നു. സംഭവ സ്ഥലത്ത് നിന്നും വാഹനത്തെ പറ്റിയോ യാത്രികനെ കുറിച്ചോ യാതൊരു തെളിവും പൊലീസിന് ലഭിച്ചിരുന്നില്ല.

News, Bekal, Kasaragod, Kerala, Arrest, Road, Bike, Investigation, Police, CCTV, Injured, Police found biker who hit eight-year-old girl.

ഈ സാഹചര്യത്തില്‍ നിരവധി സിസിടിവി ക്യാമറകളും മറ്റും പരിശോധിച്ച് സംശയമുള്ളവരെയടക്കം ചോദ്യം ചെയ്തുമാണ് അന്വേഷണ സംഘം പ്രതിയെ കണ്ടെത്തിയത്. പൊലീസ് സംഘത്തില്‍ ഉദ്യോഗസ്ഥരായ മനോജ്, സുഭാഷ് എന്നിവരും ഉണ്ടായിരുന്നു.

Keywords: News, Bekal, Kasaragod, Kerala, Arrest, Road, Bike, Investigation, Police, CCTV, Injured, Police found biker who hit eight-year-old girl.

< !- START disable copy paste -->

Post a Comment