ഇന്‍ഡ്യന്‍ ശിക്ഷാ നിയമം 354 (എ) (1) പ്രകാരം രണ്ട് വര്‍ഷം കഠിനതടവും പോക്‌സോ നിയമം 10 ആര്‍ ഡബ്ല്യു 9 (എം) പ്രകാരം അഞ്ച് വര്‍ഷം സാധാരണ തടവും അനുഭവിക്കാനാണ് കോടതി വിധിച്ചത്. 2020 മെയ് മാസത്തില്‍ 12 വയസുള്ള പെണ്‍കുട്ടിയെ പ്രതി ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.
മേല്‍പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ എസ്‌ഐയായിരുന്ന എംപി പത്മനാഭനാണ് കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റുചെയ്യുകയും കോടതിയില്‍ കുറ്റപത്രം സമര്‍പിക്കുകയും ചെയ്തത്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി ഹൊസ്ദുര്‍ഗ് സ്‌പെഷ്യല്‍ പ്രോസിക്യൂടര്‍ എ ഗംഗാധരന്‍ ഹാജരായി.
Keywords: News, Malayalam-News, Top-Headlines, Crime, Crime-News, Kerala News, Kasaragod News, POCSO Case, Court Verdict, POCSO case: Youth sentenced to 7 years in jail.