Join Whatsapp Group. Join now!
Aster MIMS 22/05/2023

Arrested | പ്ലസ് ടു വിദ്യാർഥിനിയുടെ മരണം: ബസ് കൻഡക്ടറെ പൊലീസ് പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്തു; 'ആത്മഹത്യാ കുറിപ്പും ഫോൺ കോൾ വിവരങ്ങളും പ്രധാന തെളിവായി'

ഇക്കഴിഞ്ഞ മാർച് 20നാണ് മൃതദേഹം കണ്ടെത്തിയത് #Police-News, #Student-Death-News, #Bedakam-News, #കാസർകോട്-വാർത്തകൾ
ബേഡകം: (www.kasargodvartha.com) പ്ലസ് ടു വിദ്യാർഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ബസ് കൻഡക്ടറെ പൊലീസ് പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ബന്തടുക്ക ടൗണിലെ ഹോടെല്‍ തൊഴിലാളിയായ ബാബു - സുജാത ദമ്പതികളുടെ മകള്‍ സുരണ്യ (18) യുടെ മരണവുമായി ബന്ധപ്പെട്ടാണ് ബസ് കൻഡക്ടർ ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ ഉമേഷ് കുമാറിനെ (38) ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്.

Kasaragod, Kerala, News, Top-Headlines, Kasaragod-News, Arrest, Student, Death, Bus Conductor, Police, Bedakam, Plus Two student's death: Police arrested bus conductor.

ഇക്കഴിഞ്ഞ മാർച് 20ന് വൈകീട്ട് നാല് മണിയോടെയാണ് കിടപ്പുമുറിയിലെ ചുമരിനോട് ചേര്‍ന്ന അയയില്‍ കയറില്‍ തൂങ്ങിമരിച്ച നിലയിൽ സുരണ്യയുടെ മൃതദേഹം കണ്ടെത്തിയത്. കട്ടിലില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. മരണത്തിൽ സംശയം ഉയർന്നതിനെ തുടർന്ന് പരിയാരത്തെ കണ്ണൂർ മെഡികൽ കോളജിൽ നടത്തിയ പോസ്റ്റ് മോർടത്തിൽ തൂങ്ങിമരണമാണെന്ന് കണ്ടെത്തിയിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ബസ് കൻഡക്ടാറായ ഉമേഷ് കുമാറാണെന്ന് ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

സംഭവം നടന്ന ഉടനെ ഉമേഷ് കുമാറിനെ കസ്റ്റഡിയിൽ എടുത്തെങ്കിലും കൂടുതൽ തെളിവ് ലഭിക്കാൻ സമയമെടുക്കുമെന്നത് കൊണ്ട് വിളിപ്പിക്കുമ്പോൾ സ്റ്റേഷനിൽ ഹാജരാകണമെന്ന വ്യവസ്ഥയോടെ വിട്ടയച്ചിരുന്നു. 'സൈബർ സെലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയും യുവാവും തമ്മിൽ ആറ് മാസത്തോളമായി മണിക്കൂറുകളോളം സംസാരിച്ചതായി വ്യക്തമായി. മാതാവിന്റെ ഫോണാണ് പെൺകുട്ടി ഉപയോഗിച്ചിരുന്നത്. പഠന ആവശ്യാർഥം പെൺകുട്ടി തന്നെയാണ് ഫോൺ ഉപയോഗിച്ച് വന്നത്', പൊലീസ് പറഞ്ഞു.

Kasaragod, Kerala, News, Top-Headlines, Kasaragod-News, Arrest, Student, Death, Bus Conductor, Police, Bedakam, Plus Two student's death: Police arrested bus conductor.

പെൺകുട്ടി മരിച്ച മുറിയിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പ് പെൺകുട്ടിയുടേതാണെന്ന് പൊലീസ് ഉറപ്പാക്കിയിരുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് ബേഡകം പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു. ഫോണിൽ നിന്ന് എല്ലാ വിവരങ്ങളും നീക്കം ചെയ്ത നിലയിലാണെന്നും ഇത് വീണ്ടെടുക്കാൻ കഴിയുമോയെന്ന കാര്യം പരിശോധിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

വിവാഹിതനാണ് പ്രതി ഉമേഷ് കുമാർ. പടുപ്പിൽ നിന്നുള്ള യുവതിയെ ആദ്യം വിവാഹം കഴിച്ചുവെങ്കിലും ഈ ബന്ധം മാസങ്ങൾ മാത്രമേ നീണ്ടു നിന്നുള്ളൂ. കുട്ടിയുള്ള യുവതിയെയാണ് രണ്ടാമത് വിവാഹം കഴിച്ചത്. കുട്ടി യുവതിയുടെ വീട്ടുകാർക്ക് ഒപ്പമായിരുന്നു. യുവാവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രതിയെ വ്യാഴാഴ്ച വൈകീട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Keywords: Kasaragod, Kerala, News, Top-Headlines, Kasaragod-News, Arrest, Student, Death, Bus Conductor, Police, Bedakam, Plus Two student's death: Police arrested bus conductor.
< !- START disable copy paste -->

Post a Comment