city-gold-ad-for-blogger

Suspended | കർണാടക തിരഞ്ഞെടുപ്പ്: പാർടിക്ക് വേണ്ടി പ്രചാരണം നടത്തിയ പഞ്ചായത് സെക്രടറിയെ സസ്പെൻഡ് ചെയ്തു

മംഗ്ളുറു: (www.kasargodvartha.com) ദക്ഷിണ കന്നഡ ജില്ലയിൽ ഹരേക്കള ഗ്രാമപഞ്ചായത് ഡെവലപ്മെന്റ് ഓഫീസർ (സെക്രടറി) യശ്വന്ത് ബെൽചഡയെ ജില്ലാ ഡെപ്യൂടി കമീഷണർ രവികുമാർ ഉടൻ പ്രാബല്യത്തോടെ ചൊവ്വാഴ്ച സസ്പെൻഡ് ചെയ്തു. ഒരു പാർടിയുടെ പ്രചാരണത്തിന് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്ന പഞ്ചായത് പ്രസിഡണ്ട് ബദ്റുദ്ദീന്റെ പരാതിയിലാണ് നടപടി.

Suspended | കർണാടക തിരഞ്ഞെടുപ്പ്: പാർടിക്ക് വേണ്ടി പ്രചാരണം നടത്തിയ പഞ്ചായത് സെക്രടറിയെ സസ്പെൻഡ് ചെയ്തു

പരാതിയിൽ പറഞ്ഞ കാര്യങ്ങൾ ആദ്യം നിഷേധിക്കുകയാണ് യശ്വന്ത് ചെയ്തത്. എന്നാൽ ജില്ലാ പഞ്ചായത് ചീഫ് എക്സിക്യൂടീവ് ഓഫീസർ ഡോ. കുമാർ നടത്തിയ അന്വേഷണത്തിൽ പരാതി ശരിവെക്കുന്ന ഓഡിയോ രേഖകൾ കണ്ടെത്തി. സിഇഒ സമർപിച്ച റിപോർടിന്റെ അടിസ്ഥാനത്തിലാണ് ഡിസി സസ്പെൻഡ് ചെയ്തത്.

കർണാടകയിൽ 224 അംഗ നിയമസഭയിലേക്ക് മെയ് 10ന് ഒറ്റ ഘട്ടമായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. മെയ് 13നാണ് ഫലപ്രഖ്യാപനം. മെയ് 24ന് കർണാടക നിയമസഭയുടെ കാലാവധി അവസാനിക്കും. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, മൂന്ന് മുഖ്യമന്ത്രിമാരാണ് സംസ്ഥാനത്തെ നയിച്ചത്.

Keywords: Manglore-News, National, News, Suspend, Panchayath, Karnataka, Election, Complaint, PDO suspended for campaigning for political party ahead of Karnataka elections.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia