മാറി വരുന്ന ജീവിത സാഹചര്യങ്ങളുടെ കുത്തൊഴുക്കില്‍ പഴമകള്‍ ഇനിയും തിരിച്ചു വരാത്ത വിധം അകലങ്ങളിലേക്ക് മറയപ്പെട്ടെങ്കിലും പഴമയിലെ മഹിമ തൊട്ടറിഞ്ഞ് ഇതിഹാസത്തിലെയും ചരിത്രത്തിലെയും വര്‍ത്തമാനത്തിലേയും പിന്‍നിര സ്ത്രീ കഥാപാത്രങ്ങളെ അണിനിരത്തി, പഴമ കൊണ്ട് പുതുമ തീര്‍ക്കുകയാണ് ഒറ്റ എന്ന നാടകം.
ശ്രീബുദ്ധന്റ പൂര്‍വാശ്രമത്തിലെ സിദ്ധാര്‍ഥ ഗൗതമന്റെ പത്‌നി യശോധര, രാമായണത്തിലെ സുഗ്രീവ പത്‌നി രുമ, മഹാഭാരതത്തിലെ ഭീമസേനന്റെ പ്രണയിനി ഹിടുംബി, അയോധ്യയുടെ ചരിത്രം തിരുത്തിയ മന്ഥര എന്നീ നാലു കഥാപാത്രങ്ങളിലൂടെ സ്ത്രീയുടെ ജീവിതം പൂര്‍ണമാക്കുക എന്ന മികച്ച ആശയം തോറ്റം പാട്ടിന്റെ അകമ്പടിയോടെ പകര്‍ന്നാടുകയാണ്.
ഒട്ടേറെ നാടകങ്ങള്‍ അരങ്ങിലെത്തിച്ച പാരമ്പര്യമുള്ള ചെറുവത്തൂര്‍ കൊവ്വല്‍ വിവി സ്മാരക കലാവേദിയാണ് ഈ നാടകവും അരങ്ങിലെത്തിക്കുന്നത്. നിരവധി അംഗീകാരങ്ങള്‍ നേടിയ 'പനി (എന്‍)' അടക്കം നാടകങ്ങള്‍ക്ക് രചന നിര്‍വഹിച്ച, നാടക രചയിതാവും സംവിധായകനുമായ രവീന്ദ്രന്‍ ചെറുവത്തൂരാണ് രചനയും രംഗഭാഷയുമൊരുക്കിയത്. സ്ത്രീയുടെ വിവിധ ഭാവങ്ങള്‍ - രൂപങ്ങള്‍ അരങ്ങില്‍ വിസ്മയമായി അവതരിപ്പിച്ച് ഈ കഥാപാത്രങ്ങള്‍ക്ക് മുഴുവന്‍ തന്റെ ശരീരഭാഷ കൊണ്ട് ഒരു പകര്‍ന്നാട്ടമൊരുക്കുകയാണ് എഴുത്തുകാരിയും കുട്ടമത്ത് ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ ജീവനക്കാരിയുമായ മൃദുലാബായി മണ്ണൂര്‍.
അണിയറയില്‍ ഗോമതികുട്ടി, സിന്ധു നായര്‍, ജ്യോതി രമേശ്, ആദിത്യ മനോമി എന്നിവരും കൂടെയുണ്ട്. സംഗീത നിയന്ത്രണം രാധകൃഷ്ണന്‍ മനിയേരിയും, ദീപനിയന്ത്രണം ഭരതന്‍ പിലിക്കോടുമാണ് നിര്‍വഹിക്കുന്നത്. വിവി സ്മാരക കലാവേദിയുടെ അമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി എപ്രില്‍ 30ന് നാടകത്തിന്റെ ആദ്യ അവതരണം നടക്കും.
Keywords: Drama-News, Cultural-News, Cheruvathur-News, Kerala News, Malayalam News, Kasaragod News, Otta; A one-man play to stage.
< !- START disable copy paste -->