കാസര്‍കോട്: (www.kasargodvartha.com) ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ഓപറേഷന്‍ ക്ലീന്‍ കാസര്‍കോട് രണ്ടാം ഘട്ട പരിശോധന ശക്തമായി തുടരുന്നു. എംഡിഎംഎയുമായി യുവാവിനെ പൊലീസ് പിടികൂടി. പഴയങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എം റിസ്വാനെ (23) ആണ് ചന്തേര എസ്‌ഐ ശ്രീദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
4.9ഗ്രാം എംഡിഎംഡിയാണ് യുവാവില്‍ നിന്ന് കണ്ടെടുത്തത്. പൊലീസ് സംഘത്തില്‍ എഎസ്‌ഐ ലക്ഷ്മണന്‍, എസ്സിപിഒ ദിലീഷ്, സിപിഒ സുധീഷ്, ഡ്രൈവര്‍ ഹരീഷ് എന്നിവരും ഉണ്ടായിരുന്നു. ജില്ലയില്‍ കഴിഞ്ഞ മാസം 335 കേസുകള്‍ ഓപറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്
കാഞ്ഞങ്ങാട് സബ് ഡിവിഷനില്‍ മാത്രം കഴിഞ്ഞ മാസം മയക്കുമരുന്ന് വില്‍പന ചെയ്യുന്നവരും സ്ഥിരമായി ഉപയോഗിക്കുന്നവരുമായ ആളുകള്‍ക്കെതിരെ 105 കേസുകള്‍ ഓപറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി, പി ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.
Keywords:
Kasaragod, Kerala, News, Youth, Arrest, MDMA, Police, Police Station, Chandera, Top-Headlines, One more youth was arrested with MDMA.< !- START disable copy paste -->