ഇക്കഴിഞ്ഞ ഫെബ്രുവരി 10ന് ഇക്ബാൽ ഹയർ സെകൻഡറി സ്കൂൾ മൈതാനത്ത് മദ്യ ലഹരിയിൽ കൊളവയൽ ലഹരി വിരുദ്ധ ജാഗ്രത സമിതി അംഗങ്ങളെ ആക്രമിച്ച കേസിൽ പ്രതിയായ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ നൗശാദ് (29) എന്ന യുവാവിനെയും കഴിഞ്ഞ ദിവസം കാപ പ്രകാരം അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചിരുന്നു. ഇയാളെ സംഭവ ദിവസം തന്നെ കാഞ്ഞങ്ങാട് ഡിവൈഎസ്‌പി പി ബാലകൃഷ്ണൻ നായരുടെയും ഇൻസ്‌പെക്ടർ കെപി ഷൈനിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു.
തുടർന്ന് കാപ നിയമപ്രകാരം ആറ് മാസം കരുതൽ തടങ്കലിന് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന റിപോർട് സമർപിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഓപറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായി മയക്കുമരുന്ന് വിതരണക്കാർക്കെതിരെ നടപടികൾ അതിശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് മാസങ്ങൾക്കിടെ ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലാകുന്ന മൂന്നാമത്തെ വ്യക്തിയാണ് ജഅഫർ. നേരത്തെ മയക്കുമരുന്ന് കച്ചവടക്കാരനായിരുന്ന ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ശ്യാം മോഹനേയും കാപ നിയമ പ്രകാരം കണ്ണൂർ സെൻട്രൽ ജയിലിൽ അടിച്ചതായി പൊലീസ് അറിയിച്ചു.
Keywords: Kasaragod, Kerala, News, Top-Headlines, Kasaragod-News, Arrest, Jail,, Drugs, Police, Case, Police Station, Youth, School, One more arrested under KAAPA act.
< !- START disable copy paste -->