Join Whatsapp Group. Join now!
Aster MIMS 22/05/2023

Train | കണ്ണൂർ - മംഗ്ളുറു പാതയിൽ മെമുവിന് പകരം പാസൻജർ ട്രെയിൻ എത്തിയപ്പോൾ 14 കംപാർട്‌മെന്റുണ്ടായിരുന്നത് 10 ആയി ചുരുങ്ങി; കയറിക്കൂടാൻ തിക്കിത്തിരക്കി യാത്രക്കാർ; ചവിട്ടുപടിയിൽ തൂങ്ങിവരെ യാത്ര; ദുരിതം പേറി ജനം; മെയ് 10നകം എല്ലാം ശരിയാക്കുമെന്ന് റെയിൽവേയുടെ വാഗ്ദാനം

വനിതാ കോചുകൾ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട് Train News, Railway News, Kasargod Railway Station, കാസറഗോഡ് വാർത്തകൾ, Malayalam News, Kerala News
കാസർകോട്: (www.kasargodvartha.com) കണ്ണൂർ - മംഗ്ളുറു റൂടിൽ മെമു നിർത്തലാക്കി പകരം തുടങ്ങിയ പാസൻജർ ട്രെയിനിൽ കയറിക്കൂടാൻ തിക്കിത്തിരക്കി യാത്രക്കാർ. നേരത്തെ മെമുവിന് 14 റാകുണ്ടായിരുന്നു. എന്നാൽ പാസൻജർ വണ്ടിയിലുള്ളത് 10 കംപാർട്‌മെന്റുകൾ മാത്രമാണ്. സുരക്ഷിതമായി സ്ത്രീകൾ യാത്ര ചെയ്തിരുന്ന വനിതാ കംപാർട്മെന്റുകൾ പൂർണമായും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

News, Kasaragod, Train, Kannur, Manglore, Passenger Train, Railway, On Kannur - Mangluru route, 14-compartment train became 10 when the MEMU replaced by passenger train.

ഇതോടെ കാസർകോട് നിന്നുള്ള യാത്രക്കാരാണ് കൂടുതൽ പ്രതിസന്ധിയിലായത്. വിവിധ സ്ഥാപനങ്ങളിൽ ജോലിയും പഠനവും നടത്തുന്ന നിരവധി പേർ പ്രതിദിനം ആശ്രയിക്കുന്ന ട്രെയിനിൽ ദുരിതം പേറിയാണ് ഇവർ ഇപ്പോൾ യാത്ര ചെയ്യുന്നത്. വാതിലിനരികിലും ചവിട്ടുപടിയിലും തൂങ്ങിപ്പിടിച്ചുവരെ അപകടകരമാം വിധം യാത്ര ചെയ്യുന്നത് കാണാം. മെമുവിലെ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി ജനപ്രതിനിധികൾ ഉൾപെടെ ആവശ്യപ്പെട്ടത് അനുസരിച്ചാണ് തിരികെ പാസൻജർ തന്നെ സർവീസ് നടത്താൻ ധാരണയായത്. എന്നാലിപ്പോൾ ഇത് കൂടുതൽ പ്രയാസമാണ് വരുത്തുന്നത്.

കണ്ണൂരിൽ നിന്ന് രാവിലെ 7.40ന് മംഗ്ളൂറിലേക്ക് പുറപ്പെടുന്ന പാസൻജർ ട്രെയിനിൽ കാസർകോട് എത്തുമ്പോഴേക്കും യാത്രക്കാർ തിങ്ങിനിറഞ്ഞിട്ടുണ്ടാവും. മംഗ്ളൂറിലേക്ക് അടക്കം പഠനത്തിനും ചികിത്സാ ആവശ്യത്തിനും ജോലിക്കും മറ്റും പോകുന്നവർ ഉൾപെടെ അനവധി പേർ ഒരിടം കിട്ടാൻ പെടാപാട് പെടുന്ന സ്ഥിതിയാണുള്ളത്. വൈകീട്ട് 6.30 ന് കാസർകോട് മടങ്ങിയെത്തുന്ന ഈ ട്രെയിനിന്റെ സ്ഥിതിയും സമാനമാണ്.

കാസർകോട്ടെ വിവിധ ഓഫീസുകളിൽ ജോലി ചെയ്ത് മടങ്ങുന്നവർക്കും വലിയ ആശ്രയമാണ് ഈ ട്രെയിൻ. എന്നാൽ ദുരിതം പേറി യാത്ര ചെയ്യേണ്ട ഗതികേടിലാണ് ഇവരിപ്പോൾ. തന്നെയുമല്ല, മാവേലി എക്‌സ്പ്രസ് കടന്നുപോകുന്നതിനായി ട്രാകിൽ പിടിച്ചുടന്നത് മൂലം പതിവായി വൈകുന്ന സ്ഥിതി വിശേഷവുമുണ്ട്. ഇത് ഉൾനാടുകളിലേക്ക് പോകുന്നവർക്കും ദുരിതമാണ് സമ്മാനിക്കുന്നത്.

News, Kasaragod, Train, Kannur, Manglore, Passenger Train, Railway, On Kannur - Mangluru route, 14-compartment train became 10 when the MEMU replaced by passenger train.

ഉത്തരമലബറുകാർ കനത്ത യാത്രാദുരിതം പേറുന്ന സാഹചര്യത്തിൽ പാസൻജറിനെ കൂടാതെ മെമു കൂടി സർവീസ് നടത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കൂടാതെ ഇപ്പോഴുള്ള പാസൻജർ ട്രെയിനിൽ കംപാർട്മെന്റുകളുടെ എണ്ണം കൂട്ടണമെന്നും യാത്രാക്കാർ ആവശ്യപ്പെടുന്നു. പാസൻജറിന് 15 റാക് ഉണ്ടാവുമെന്നായിരുന്നു പറഞ്ഞിരുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, റെയിൽവേ അധികൃതരുമായി ചർച നടത്തിയതിന്റെ അടിസ്ഥാനത്തിൽ ട്രെയിനിൽ മുഴുവൻ കോചുകളും ലേഡീസ് കംപാർട്മെന്റുകളും മെയ് 10 നകം പൂർണമായും പഴയപടി പുനഃസ്ഥാപിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. റെയിൽവേയുടെ വാഗ്ദാനം യാഥാർഥ്യമാകുമോ എന്ന് ഉറ്റുനോക്കുകയാണ് യാത്രക്കാർ.

Keywords: News, Kasaragod, Train, Kannur, Manglore, Passenger Train, Railway, On Kannur - Mangluru route, 14-compartment train became 10 when the MEMU replaced by passenger train.< !- START disable copy paste -->

Post a Comment