Join Whatsapp Group. Join now!
Aster MIMS 10/10/2023

Body Found | ഒമാനില്‍ കടലില്‍ കണാതായ സ്വദേശി പൗരന്‍ മരിച്ച നിലയില്‍

മീന്‍പിടിത്തതൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയതായിരുന്നു#ഒമാന്‍-വാര്‍ത്തകള്‍, #Missing-Citizen-Body-Found, #World-News

മസ്ഖത്: (www.kasargodvartha.com) തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ കടലില്‍ കണാതായ സ്വദേശി പൗരനെ മരിച്ച നിലയില്‍ കണ്ടെത്തി. അദ്നാന്‍ അല്‍ സറായി(22)യാണ് മരിച്ചത്. മൂന്ന് ദിവസത്തെ തിരച്ചിലിന് ശേഷം തിങ്കളാഴ്ച ജഅലന്‍ ബാനി ബു അലി വിലായത്തിലെ ഖുവൈമ മേഖലയുടെ തീരത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

ഒരു കൂട്ടം മീന്‍പിടിത്തതൊഴിലാളികളോടൊപ്പം വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ കടലില്‍ പോയതായിരുന്നു ഇദ്ദേഹം. കാണാതായ ആള്‍ക്കുവേണ്ടി റോയല്‍ എയര്‍ഫോഴ്സ് ഓഫ് ഒമാന്റെ ഹെലികോപ്റ്ററിന്റെ സഹായത്തോടെ റോയല്‍ ഒമാന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ഇതിനിടെയാണ് മൃതദേഹം തിങ്കളാഴ്ച പുലര്‍ചെ അഞ്ച് മണിയോടെ കണ്ടെത്തുന്നതെന്നും പൊലീസ് വ്യക്തമാക്കി.

Oman, News, Gulf, World, Top-Headlines, Death, Police, Sea, Missing, Body found, Dead body, Oman: Body of missing citizen found.

Keywords: Oman, News, Gulf, World, Top-Headlines, Death, Police, Sea, Missing, Body found, Dead body, Oman: Body of missing citizen found.

Post a Comment