city-gold-ad-for-blogger

New Movie | 'തീപ്പൊരി ബെന്നി'യായി അര്‍ജുന്‍ അശോകന്‍; ഏറെ കൗതുകം പകരുന്ന ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറക്കി

കൊച്ചി: (www.kasargodvartha.com) നടന്‍ അര്‍ജുന്‍ അശോകന്റെ 'തീപ്പൊരി ബെന്നി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറക്കി. ഏറെ കൗതുകം പകരുന്ന പോസ്റ്ററില്‍ ഒരു കുല പഴവുമായി നടന്നു വരുന്ന അര്‍ജുന്‍ അശോകനെ കാണാം. ഒരു കര്‍ഷക ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൂടെ കഥ പറയുന്നതാണ് ഈ ചിത്രം.

തീവ്ര ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനായ വട്ടക്കുട്ടയില്‍ ചേട്ടായിയെ ജഗദീഷും മകന്‍ ബെന്നിയെ അര്‍ജുന്‍ അശോകനും അവതരിപ്പിക്കുന്നു. രാഷ്ട്രീയവും കൃഷിയും, പ്രണയവും, കിടമത്സരങ്ങളും, ആശയ വൈരുദ്ധ്യമുളള അപ്പന്റേയും മകന്റേയും സംഘര്‍ഷവുമൊക്കെയാണ് ചിത്രത്തിലൂടെ പറയാന്‍ അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. 

New Movie | 'തീപ്പൊരി ബെന്നി'യായി അര്‍ജുന്‍ അശോകന്‍; ഏറെ കൗതുകം പകരുന്ന ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറക്കി

ശെബിന്‍ ബകര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശെബിന്‍ ബകര്‍ നിര്‍മിച്ച് ജോജി തോമസ്സും രാജേഷ് മോഹനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ടി ജി രവി, പ്രേം പ്രകാശ്, ഷാജു ശ്രീധര്‍, സന്തോഷ് കീഴാറ്റൂര്‍, ശ്രീകാന്ത് മുരളി, റാഫി (ചക്കപ്പഴം ഫെയിം) നിഷാ ബാരംഗ് എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Keywords: Kochi, News, Kerala, Cinema, Entertainment, Movie, Theeppori Benni, Arjun Ashokan, Poster, First look poster, New movie Theeppori Benni's first look poster out.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia