Join Whatsapp Group. Join now!
Aster MIMS 22/05/2023

New Movie | ശ്രീനിവാസനും വിനീതും ഒന്നിക്കുന്നു; ' കുറുക്കന്‍' ചിത്രത്തിന്റെ കൗതുകമാര്‍ന്ന ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറക്കി

New movie Kurukkan's first look poster out #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kasargodvartha.com) ശ്രീനിവാസനും വിനീത് ശ്രീനിവാസനും 'കുറുക്കന്‍' എന്ന ചിത്രത്തിന്റെ കൗതുകമാര്‍ന്ന ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറക്കി. നവാഗതനായ ജയലാല്‍ ദിവാകരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മനോജ് റാം സിങ്ങാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ശ്രുതി ജയന്‍, സുധീര്‍ കരമന, മാളവികാ മേനോന്‍, അന്‍സിബാ ഹസ്സന്‍, ഗൗരി നന്ദ, ശ്രീകാന്ത് മുരളി, അശ്വത് ലാല്‍, ജോജി, ജോണ്‍, ബാലാജി ശര്‍മ്മ ,കൃഷ്ണന്‍ ബാലകൃഷ്ണന്‍, അസീസ് നെടുമങ്ങാട് നന്ദന്‍, ഉണ്ണി അഞ്ജലി സത്യനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Kochi, news, Kerala, Top-Headlines, Cinema, Entertainment, New movie Kurukkan's first look poster out.

സംവിധായകനായ ജിബു ജേക്കബ്ബാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. രഞ്ജന്‍ ഏബ്രഹാമാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഉണ്ണി ഇളയരാജാ ഈണം പകര്‍ന്നിരിക്കുന്നു. അബിന്‍ എടവനക്കാടാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ എക്‌സിക്യട്ടീവ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷെമീജ് കൊയിലാണ്ടി. കോസ്റ്റ്യും ഡിസൈന്‍ സുജിത് മട്ടന്നൂര്‍. കലാസംവിധാനം ജോസഫ് നെല്ലിക്കല്‍. മേകപ് ഷാജി പുല്‍പ്പള്ളി.

Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, New movie Kurukkan's first look poster out.

Post a Comment