city-gold-ad-for-blogger

Ramadan | റമദാനിലെ അവസാന 10ലെ വെള്ളിയാഴ്ചയില്‍ പുണ്യം തേടിയെത്തിയ വിശ്വാസികളെ കൊണ്ട് മസ്ജിദുകള്‍ നിറഞ്ഞൊഴുകി

കാസര്‍കോട്: (www.kasargodvartha.com) റമദാനിലെ അവസാന 10ലെ വെള്ളിയാഴ്ചയില്‍ പുണ്യം പ്രതീക്ഷിച്ചെത്തിയ വിശ്വാസികളെ കൊണ്ട് മസ്ജിദുകള്‍ നിറഞ്ഞൊഴുകി. അടുത്ത വ്യാഴാഴ്ച പെരുന്നാള്‍ മാസപ്പിറപ്പി ദൃശ്യമായാല്‍ വിശ്വാസികള്‍ക്ക് ഇത് റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയാണ്. മറിച്ചായാല്‍ ഒരു വെള്ളിയാഴ്ച കൂടി ലഭിക്കും. നരക വിമോചനത്തിന്റെയും സ്വര്‍ഗ പ്രവേശനത്തിന്റെയും അവസാന 10, പവിത്രമായ ലൈലതുല്‍ ഖദ്റിന്റെ രാവുകള്‍ കൂടി പ്രതീക്ഷിക്കുന്നതിനാല്‍ ഏറെ പവിത്രമാണ്.
          
Ramadan | റമദാനിലെ അവസാന 10ലെ വെള്ളിയാഴ്ചയില്‍ പുണ്യം തേടിയെത്തിയ വിശ്വാസികളെ കൊണ്ട് മസ്ജിദുകള്‍ നിറഞ്ഞൊഴുകി

ജുമുഅക്ക് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ പള്ളികളിലെത്തി വിശ്വാസികള്‍ ഖുര്‍ആന്‍ പാരായണത്തിലും പ്രാര്‍ഥനകളിലും മുഴുകി. ഭക്തിയുടെയും ആത്മ വിശുദ്ധിയുടെയും നിറവില്‍ ആളുകള്‍ വികാരനിര്‍ഭരരായി. തളങ്കര മാലിക് ദീനാര്‍ മസ്ജിദ് അടക്കമുള്ള പ്രമുഖ ആരാധനാലയങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും വിശ്വാസികളെത്തി. റമദാന്‍ വ്രതത്തിലൂടെ നേടിയെടുത്ത വിശുദ്ധി തുടര്‍ന്നും ജീവിതത്തില്‍ കാത്തുസൂക്ഷിക്കാന്‍ ജുമുഅ ഖുതുബയിലും ശേഷമുള്ള പ്രഭാഷണങ്ങളിലും ഖത്വീബുമാര്‍ വിശ്വാസികളെ ഉണര്‍ത്തി.
        
Ramadan | റമദാനിലെ അവസാന 10ലെ വെള്ളിയാഴ്ചയില്‍ പുണ്യം തേടിയെത്തിയ വിശ്വാസികളെ കൊണ്ട് മസ്ജിദുകള്‍ നിറഞ്ഞൊഴുകി

റമദാന്റെ അവസാനത്തില്‍ നല്‍കേണ്ട ഫിത്റ് സകാതിന്റെ പ്രസക്തിയും ഇസ്ലാമിക നിയമങ്ങളും പ്രഭാഷണങ്ങളില്‍ വിഷയമായി. റമദാനിലെ അവസാന 10ല്‍ മസ്ജിദില്‍ തന്നെ ആരാധനകളും പ്രാര്‍ഥനകളുമായി ചിലവഴിക്കുന്നവര്‍ ഏറെയാണ്. വിശുദ്ധ റമദാനിന്റെ പുണ്യം പൂത്തിറങ്ങിയ ദിനരാത്രങ്ങള്‍ വിട പറയുന്നതിന്റെ വേദനയുമായാണ് വിശ്വാസികള്‍ മസ്ജിദുകളില്‍ നിന്ന് മടങ്ങിയത്.

Keywords: Ramadan-News, Islamic-News, Friday-Jum'ah, Kerala News, Malayalam News, Kasaragod News, Ramadan 2023, Muslims gather for Friday prayers of Ramadan.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia