Killed | കന്നുകാലികളെ കടത്തിയെന്നാരോപിച്ച് കർണാടകയിൽ യുവാവിനെ ഒരുസംഘം മർദിച്ച് കൊലപ്പെടുത്തിയതായി പൊലീസ്; 'കൂടെയുണ്ടായ രണ്ടുപേരെയും ആക്രമിച്ചു'
Apr 2, 2023, 19:58 IST
മംഗ്ളുറു: (www.kasargodvartha.com) കർണാടകയിൽ അനധികൃതമായി കന്നുകാലികളെ കടത്തിയെന്നാരോപിച്ച് ഒരു സംഘം യുവാവിനെ മർദിച്ച് കൊലപ്പെടുത്തുകയും രണ്ട് കൂട്ടാളികളെ മർദിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി റാമനഗര ജില്ലയിലെ സാത്തനൂരിലാണ് സംഭവം. ഇദ്‌രീസ് പാശ എന്ന യുവാവാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഇർഫാൻ, സഈദ് സഹീർ എന്നിവർക്കാണ് മർദനമേറ്റത്.
'കശാപ്പിനായി അനധികൃതമായി കന്നുകാലികളെ കടത്തിയെന്നാരോപിച്ച് ഒരു സംഘം മൂവരെയും പിടികൂടിയിരുന്നു. കന്നുകാലികളെ വാങ്ങിയതിന്റെ രസീത് തങ്ങളുടെ പക്കലുണ്ടെന്ന് മൂവരും പറഞ്ഞെങ്കിലും സംഘം അവരെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. പ്രതികൾ ഇവരിൽ നിന്ന് രണ്ട് ലക്ഷം രൂപ പോലും ആവശ്യപ്പെട്ടിരുന്നു.
സംഘത്തെ എതിർത്ത ഇദ്‌രീസിനെ ഓടിച്ചിട്ട് മർദിച്ചു. ഇയാളെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സഹീർ, ഇർഫാൻ എന്നിവരെ പിടികൂടി സംഘം സാത്തനൂർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഘാങ്ങളിൽ ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സഹീറിനും കൂട്ടാളികൾക്കുമെതിരെ കർണാടക ഗോവധ നിരോധന നിയമം, മോടോർ വാഹന നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു', പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
ഇദ്‌രീസിന്റെ മരണത്തിൽ കുറ്റക്കാർക്കതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ശനിയാഴ്ച പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. പൊലീസ് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. യുവാക്കളെ അക്രമിച്ചവർക്കെതിരെ കൊലപാതകത്തിനും ഐപിസിയിലെ വിവിധ വകുപ്പുകൾ പ്രകാരവും പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Keywords: News, National, Karnataka, Top-Headlines, Mangalore, Murder, Crime, Assault, Killed, Investigation, Religion, Muslim, Political-News, Politics, Muslim man transporting cattle allegedly killed by cow vigilantes in Karnataka.
< !- START disable copy paste -->