Join Whatsapp Group. Join now!
Aster MIMS 10/10/2023

Missing case | 15 ഉം 16 ഉം വയസുള്ള 2 പെണ്‍കുട്ടികളെ കാണാതായി; പൊലീസ് അന്വേഷിക്കുന്നതിനിടെ, ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട 2 യുവാക്കളോടൊപ്പം കോഴിക്കോട്ട് ആര്‍പിഎഫിന്റെ പിടിയിലായി

കോടതിയിൽ ഹാജരാക്കി ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു #Missing-Case, #Calicut-News, #ചന്തേര-വാർത്തകൾ, #Instagram-News
ചന്തേര: (www.kasargodvartha.com) 15 ഉം 16 ഉം വയസുള്ള ബന്ധുക്കളായ രണ്ട് പെണ്‍കുട്ടികളെ കാണാതായുള്ള പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം നടത്തുന്നതിനിടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍, ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട രണ്ട് യുവാക്കളോടൊപ്പം ഇരുവരും ആര്‍പിഎഫിന്റെ പിടിയിലായി. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെയും കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെയും രണ്ട് വിദ്യാര്‍ഥിനികളെയാണ് ചൊവ്വാഴ്ച വൈകീട്ടോടെ കാണാതായത്.
             
News, Malayalam-News, Kerala, Kerala-News, Kasaragod, Kasaragod-News, Cheruvathur-News, Missing News, Elope News, Missing girls found with boyfriends.

പൊലീസ് സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ: ഇരുവരും ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടിലാണ് താമസിച്ച് പഠിക്കുന്നത്. ബന്ധുവായ കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയുടെ വീട്ടിലേക്കാണെന്ന് പറഞ്ഞാണ് ഇരുവരും വൈകീട്ട് കോയമ്പത്തൂര്‍ എക്സ്പ്രസില്‍ പോവാനായി ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പോയത്. എന്നാല്‍ ഇരുവരും കുമ്പളയില്‍ പോവാതെ പയ്യന്നൂരിലേക്ക് ബസില്‍ പോയി അവിടെ നിന്നും രാത്രിക്കുള്ള മലബാര്‍ എക്സ്പ്രസില്‍ കോഴിക്കോട്ടേക്ക് പുറപ്പെടുകയായിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കുന്നമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ട് യുവാക്കള്‍ പെണ്‍കുട്ടികളെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കാത്ത് നിന്നിരുന്നു. അര്‍ധരാത്രിയോടെ ട്രെയിന്‍ കോഴിക്കോട് എത്തിയപ്പോള്‍, കാത്തുനിന്ന യുവാക്കള്‍ക്കൊപ്പം സ്ഥലം വിടാനുള്ള ഒരുക്കത്തിനിടെ ഇവര്‍ റെയില്‍വേ സംരക്ഷണ സേനയുടെ (RPF) പിടിയിലാവുകയായിരുന്നു. അതിനിടെ, സന്ധ്യ കഴിഞ്ഞിട്ടും പെണ്‍കുട്ടികള്‍ കുമ്പളയില്‍ എത്തിയിട്ടില്ലെന്ന് അറിഞ്ഞ ബന്ധുക്കള്‍ ചന്തേര പൊലീസില്‍ പരാതി നല്‍കി.
  
News, Malayalam-News, Kerala, Kerala-News, Kasaragod, Kasaragod-News, Cheruvathur-News, Missing News, Elope News, Missing girls found with boyfriends.

ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍പിഎഫ് ഇവരെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പിടികൂടിയത്. ഇരുവരെയും ചന്തേരയില്‍ എത്തിച്ച് കോടതിയില്‍ ഹാജരാക്കി ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു'.

Keywords: News, Malayalam-News, Kerala, Kerala-News, Kasaragod, Kasaragod-News, Cheruvathur-News, Missing News, Elope News, Missing girls found with boyfriends.
< !- START disable copy paste -->

Post a Comment