മംഗ്‌ളൂറു: (www.kasargodvartha.com) താന്‍ കൊല്ലപ്പെട്ടാല്‍ ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ എംപിക്കാവും അതിന്റെ ഉത്തരവാദിത്തം എന്ന് ദക്ഷിണ കന്നട ജില്ല ഹിന്ദു ജാഗരണ്‍ ഫോറം സെക്രടറി സത്യജിത് സൂറത്കല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തനിക്ക് സര്‍കാര്‍ ഏര്‍പ്പെടുത്തിയ സുരക്ഷ സംവിധാനം എടുത്തുകളഞ്ഞതിന് പിന്നില്‍ കട്ടീല്‍ ആണെന്ന് അദ്ദേഹം ആരോപിച്ചു.
ജീവന് ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ 2006മുതല്‍ തനിക്കൊപ്പം ഗണ്‍മാന്‍ ഉണ്ടായിരുന്നു. ആ കാവലാണ് നിയമസഭ തിരഞ്ഞെടുപ്പിന്റെ കാര്യം ചൂണ്ടിക്കാട്ടി ഈ മാസം ഇല്ലാതാക്കിയത്. ഈ വിഷയം ആഭ്യന്തര മന്ത്രിയുടേയും കേന്ദ്ര മന്ത്രി ശോഭ കാറന്ത്‌ലാജെയുടേയും ശ്രദ്ധയില്‍പെടുത്തിയതായി സത്യജിത് പറഞ്ഞു.
'എനിക്ക് ജീവഹാനി സംഭവിച്ചാല്‍ നളിന്‍കുമാര്‍ കട്ടീലിനും സംഘപരിവാര്‍ നേതാക്കള്‍ക്കുമാവും പൂര്‍ണ ഉത്തരവാദിത്തം'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് അധികൃതരില്‍ നിന്ന് ലഭിച്ച കത്തില്‍ പറയുന്നത് സുരക്ഷ സംവിധാനങ്ങള്‍ പിന്‍വലിക്കുന്നു, ആവശ്യമെങ്കില്‍ പണം നല്‍കി അത് തുടരാം എന്നാണ്, പണം കൊടുത്ത് അങ്ങനെ ചെയ്യാനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്ന് സത്യജിത് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ല ജാഗരണ വേദി നേതാക്കളായ രവിരാജ് ബി സി റോഡ്, കെ നാഗേഷ് എന്നിവര്‍ പങ്കെടുത്തു.
Keywords: Mangaluru, News, National, Top-Headlines, Kateel, Sangh Parivar, Leaders, Press meet, Satyajit Surathkal, Politics, Mangaluru: Kateel, Sangh Parivar liable if anything goes wrong: Satyajit Surathkal.