Join Whatsapp Group. Join now!
Aster MIMS 10/10/2023

Police Booked | അമിത നിരക്ക് ഈടാക്കുന്നതായി നിരന്തര പരാതി; യാത്രക്കാരായി വേഷമിട്ട് ഓടോറിക്ഷകളിൽ സഞ്ചരിച്ച് പൊലീസ്; 16 ഡ്രൈവർമാരെ കയ്യോടെ പൊക്കി, കേസ്

മംഗ്ളുറു നഗരത്തിലാണ് സംഭവം #Autorickshaw-Fare-News, #കർണാടക-വാർത്തകൾ, #Mangalore-News, #Police-Operation-News
മംഗ്ളുറു: (www.kasargodvartha.com) യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കിയതിന് മംഗ്ളുറു നഗരത്തിലെ 16 ഓടോറിക്ഷ ഡ്രൈവർമാർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. യാത്രാനിരക്കിൽ കൂടുതൽ തുക ഈടാക്കുന്നതായി പൊതുജനങ്ങളിൽ നിന്ന് നിരവധി പരാതികൾ ഉയർന്നതിനെ തുടർന്നാണ് നടപടി.

Manglore-News, National, News, Top-Headlines, Mangaluru, Autorickshaw, Police, Passengers, Driver, Case, Complaint, Mangaluru: 16 autorickshaw drivers booked for overcharging passengers.

ഈ പരാതികളുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാത്രി പൊലീസ് ഓപറേഷൻ ആരംഭിച്ചു. സാധാരണ വസ്ത്രം ധരിച്ച പൊലീസ് ഉദ്യോഗസ്ഥർ യാത്രക്കാരായി ഓടോറിക്ഷകളിൽ സഞ്ചരിക്കുകയും നിരവധി പേർ അമിത നിരക്ക് ഈടാക്കുന്നവരെ കണ്ടെത്തുകയറുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഓപറേഷനെ തുടർന്നാണ് 16 ഡ്രൈവർമാർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തത്. അമിത നിരക്ക് ഈടാക്കുന്നതിനെതിരെയുള്ള നടപടി തുടരുമെന്ന് മംഗ്ളുറു പൊലീസ് കമീഷണർ അറിയിച്ചു.

Keywords: Manglore-News, National, News, Top-Headlines, Mangaluru, Autorickshaw, Police, Passengers, Driver, Case, Complaint, Mangaluru: 16 autorickshaw drivers booked for overcharging passengers.
< !- START disable copy paste -->

Post a Comment