Join Whatsapp Group. Join now!
Aster MIMS 10/10/2023

Died | 'ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി'; യുവതിക്ക് ഗുരുതരം

ബോവിക്കാനം മുതലപ്പാറയിലാണ് സംഭവം #Attack-News, #Hanged-News, #Police-News, #ബോവിക്കാനം-വാർത്തകൾ
ബോവിക്കാനം: (www.kasargodvartha.com) ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ച ശേഷം ഭർത്താവ് ജീവനൊടുക്കിയതായി പൊലീസ് പറഞ്ഞു. ബോവിക്കാനം മുതലപ്പാറയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. മണി (40) എന്നയാളാണ് മരിച്ചത്. ഭാര്യ സുഗന്ധി (35) യെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Kasaragod, News, Kerala, Top-Headlines, Crime, Kasaragod-News, Bovikkanam, Hospital, Dead Body, Attack, Hanged, Police, Man kills self after attacking woman.

വിവരത്തിന്റെ അടിസ്ഥാനത്തിൽ ആദൂർ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. വീട്ടുപറമ്പിലാണ് മണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മണിയുടെ മൃതദേഹം കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റും. ഭാര്യയെ വെട്ടി കൊലപ്പെടുത്തി ജീവനൊടുക്കാനായിരുന്നു മണി ശ്രമിച്ചതെന്നാണ് പൊലീസ് നിഗമനം. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Kasaragod, News, Kerala, Top-Headlines, Crime, Kasaragod-News, Bovikkanam, Hospital, Dead Body, Attack, Hanged, Police, Man kills self after attacking woman.

Keywords: Kasaragod, News, Kerala, Top-Headlines, Crime, Kasaragod-News, Bovikkanam, Hospital, Dead Body, Attack, Hanged, Police, Man kills self after attacking woman. < !- START disable copy paste -->

Post a Comment