city-gold-ad-for-blogger

Drowned | ഗൃഹനാഥൻ കടലിൽ മുങ്ങി മരിച്ചു

മംഗ്‌ളുറു: (www.kasargodvartha.com) കടലിൽ കാണാതായയാളുടെ മൃതദേഹം തിങ്കളാഴ്ച രാത്രി കരക്കടിഞ്ഞു. മലളി സ്വദേശി കെ ഖാലിദാണ് (51) മരിച്ചത്. കുടുംബസമേതം ഉള്ളാളിൽ വന്ന ഖാലിദ് മകനോടൊപ്പം തിരയിൽ കളിക്കുന്നതിനിടെ തിങ്കളാഴ്ച വൈകുന്നേരം കടൽ കൊണ്ടുപോവുകയായിരുന്നു.

Drowned | ഗൃഹനാഥൻ കടലിൽ മുങ്ങി മരിച്ചു

രക്ഷിക്കാൻ ചാടിയ പ്രദേശത്തെ ജബ്ബാർ, ഇംതിയാസ്, അശ്റഫ്, മുഹമ്മദ് എന്നിവർ ചേർന്ന് മകനെ കരകയറ്റി. മുങ്ങിപ്പോയ ഖാലിദിനെ കണ്ടെത്താനായിരുന്നില്ല. കടലിൽ ചാടും മുമ്പ് ജബ്ബാറും മറ്റു യുവാക്കളും അവരുടെ വസ്ത്രങ്ങൾ കരയിലെ ആൾക്കൂട്ടത്തിൽ ഒരാളെ ഏല്പിച്ചിരുന്നു.

തിരച്ചിൽ നിറുത്തി കയറിയപ്പോൾ ജബ്ബാറിന്റെ പേഴ്സ് കാണാനില്ലായിരുന്നുവെന്നും പരാതിയുണ്ട്. അതിൽ 8000 രൂപ ഉണ്ടായിരുന്നു. മറ്റു യുവാക്കൾക്കും നഷ്ടം സംഭവിച്ചതായാണ് പരാതി.

Keywords: News, Malayalam-News, Manglore, Manglore-News, Obitury, Obituary-News, Man, Sea, Deadbody, Complaint, Man drowned in sea.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia