Join Whatsapp Group. Join now!
Aster MIMS 22/05/2023

Electrocuted | തെരുവ് വിളക്ക് നന്നാക്കാന്‍ വൈദ്യുതി തൂണില്‍ കയറിയ തൊഴിലാളി ഷോകേറ്റ് മരിച്ചു

ഇലക്ട്രീഷ്യനായ മുഹമ്മദ് ഹനീഫ് ആണ് മരിച്ചത് #KSEB-News, #Electrocuted-News, #Shiriya-News, #Mogral-Puthur-News, #കാസര്‍കോട്-വാര്‍ത്തകള്‍
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com) തെരുവ് വിളക്ക് നന്നാക്കാന്‍ വൈദ്യുതി തൂണില്‍ കയറിയ തൊഴിലാളി ഷോകേറ്റ് മരിച്ചു. കുമ്പള ഷിറിയയിലെ മുഹമ്മദ് ഹനീഫ് (40) ആണ് മരിച്ചത്. കെഎസ്ഇബി നെല്ലിക്കുന്ന് സെക്ഷന് കീഴില്‍ വരുന്ന മൊഗ്രാല്‍ പുത്തൂരില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. പ്രദേശവാസികള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
      
KSEB-News, Electrocuted-News, Shiriya-News, Mogral-Puthur-News, Kerala News, Malayalam News, Kasaragod News, Man dies of electric shock.

ഇലക്ട്രീഷ്യനായ മുഹമ്മദ് ഹനീഫ് കെഎസ്ഇബിക്ക് വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ അത്യാവശ്യ ജോലികള്‍ ചെയ്യാറുണ്ടായിരുന്നു. അതേസമയം മൊഗ്രാല്‍ പുത്തൂരില്‍ തെരുവ് വിളക്ക് നന്നാക്കുന്ന കാര്യം കെഎസ്ഇബി അറിഞ്ഞിരുന്നില്ലെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. തെരുവ് വിളക്ക് നന്നാക്കാന്‍ ഔദ്യോഗികമായി സെക്ഷന്‍ അധികൃതര്‍ ഹനീഫിനെ ഏല്‍പിച്ചിരുന്നില്ലെന്നും കരാറുകാരന്റെ നിര്‍ദേശപ്രകാരം ജോലി ചെയ്യുന്നതിനിടയിലാണോ സംഭവമെന്ന് അന്വേഷിക്കുമെന്നും
കെഎസ്ഇബി ഡെപ്യൂടി ചീഫ് എന്‍ജിനീയറുടെ ചുമതല വഹിക്കുന്ന മായ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇത് സംബന്ധിച്ച് സെക്ഷന്‍ ഓഫീസില്‍ നിന്ന് റിപോര്‍ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
         
KSEB-News, Electrocuted-News, Shiriya-News, Mogral-Puthur-News, Kerala News, Malayalam News, Kasaragod News, Man dies of electric shock.

കെഎസ്ഇബിയുടെ കരാര്‍ ഏറ്റെടുത്ത ശംസുദ്ദീന്‍ എന്നയാളുടെ കൂടെ ഒരു മാസത്തോളമായി ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ് ഹനീഫ് എന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞു. മൊയ്തീന്‍ കുട്ടി - ബീഫാത്വിമ ദമ്പതികളുടെ മകനാണ് ഹനീഫ്. ഭാര്യ: ശാഹിന ചിപ്പാര്‍. മക്കള്‍: നിദാന്‍, മുഹമ്മദ്. സഹോദരങ്ങള്‍: സിദ്ദീഖ്, ലത്വീഫ്, ആഇശ, ഖദീജ, തംസീറ.

Keywords: KSEB-News, Electrocuted-News, Shiriya-News, Mogral-Puthur-News, Kerala News, Malayalam News, Kasaragod News, Man dies of electric shock.
< !- START disable copy paste -->

Post a Comment