മലപ്പുറം: (www.kasargodvartha.com) പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഫുട്‌ബോള്‍ പരിശീലകന്‍ അറസ്റ്റില്‍. വിദ്യാര്‍ഥികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കുന്ന മുഹമ്മദ് ബശീറിനെയാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. കൊണ്ടോട്ടിയില്‍ ഏപ്രില്‍ 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ ഉറക്ക ഗുളിക നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി.
പൊലീസ് പറയുന്നത്: എറണാകുളത്ത് ഫുട്‌ബോള്‍ ട്രെയിനിംഗ് എന്ന് പറഞ്ഞ് 14 കാരനെ ഇയാള്‍ കൂടെ കൊണ്ടുപോയി. എന്നാല്‍ പിന്നീട് ട്രെയിനിംഗ് കാംപ് മാറ്റിവച്ചുവെന്ന് പറഞ്ഞ് കൊണ്ടോട്ടിയിലെ ഒരു ലോഡ്ജില്‍ എത്തിച്ചു. തുടര്‍ന്ന് പ്രതി കഴിക്കാറുള്ള ഉറക്ക ഗുളിക നല്‍കി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി എന്നാണ് പരാതിയില്‍ പറയുന്നത്.
സംഭവത്തെ തുടര്‍ന്ന് ഭയന്ന 14 കാരന്‍ വീട്ടുകാരെ വിവരം അറിയിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ കുട്ടികളെ പ്രതി പീഡനത്തിന് ഇരയാക്കിയോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
Keywords: Malappuram, News, Kerala, Top-Headline, Football, Coach, Arrest, Arrested, Molestation, Boy, Training, Lodge, Police, Malappuram: Molestation against minor boy; Football coach arrested.