Join Whatsapp Group. Join now!
Aster MIMS 06/06/2023

Vande Bharat | കാസർകോട്ട് നിന്ന് ആദ്യ സർവീസിനായി പുറപ്പെടേണ്ട വന്ദേ ഭാരത് എക്‌സ്പ്രസിൽ സാങ്കേതിക തകരാർ; മഴയിൽ കോച് ചോർന്നൊലിച്ചു; അറ്റകുറ്റപണികൾ നടത്തി ജീവനക്കാർ

ബുധനാഴ്ചത്തെ സർവീസിനെ ബാധിക്കില്ലെന്ന് വിവരം #Vande-Bharat-News, #Train-News, #Railway-News, #Kannur-Railway-Station, #കണ്ണൂർ-വാർത്തകൾ
കണ്ണൂർ: (www.kasargodvartha.com) കാസർകോട്ട് നിന്ന് ആദ്യ റെഗുലർ സർവീസ് തുടങ്ങാനിരിക്കെ വന്ദേ ഭാരത് എക്‌സ്പ്രസിൽ ചോർച്ച കണ്ടെത്തി. ചൊവ്വാഴ്ച നരേന്ദ്ര മോഡി ഫ്‌ലാഗ് ഓഫ് ചെയ്ത ട്രെയിൻ, കാസർകോട്ട് ഉദ്ഘാടന യാത്ര പൂർത്തിയാക്കിയ ശേഷം സുരക്ഷയും ജീവനക്കാരുടെ താമസവും മുൻനിർത്തി രാത്രി 11 മണിയോടെ കണ്ണൂർ സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.

News, Kerala, Kannur, Leakage, Vande Bharat Express, Train, Narendra Modi, Kasaragod, Inauguration, Thiruvananthapuram, Leakage in Vande Bharat express train.

കണ്ണൂരിൽ രണ്ടാമത്തെ പ്ലാറ്റ് ഫോമിൽ നിർത്തിയിട്ട വന്ദേ ഭാരത് ട്രെയിനിലാണ് ചോർച കണ്ടെത്തിയത്. പുലർചെ പെയ്‌ത മഴയിൽ കോച് ചോർന്നൊലിക്കുകയായിരുന്നുവെന്നാണ് വിവരം. മുകള്‍ വശത്തുണ്ടായ വിള്ളലിലൂടെയാണ് ട്രെയിനിനുള്ളിലേക്ക് വെള്ളം കടന്നത്. ഒരു ബോഗിയ്ക്കുള്ളില്‍ മാത്രമാണ് ചോര്‍ചയുണ്ടായതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഐസിഎഫിൽ നിന്നുള്ള സാങ്കേതിക വിദഗ്ധർ പരിശോധന നടത്തി.

ചോർച്ച ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ജീവനക്കാര്‍ അറ്റകുറ്റപണികൾ ആരംഭിച്ചിട്ടുണ്ട്. അതേസമയം, ചോർച്ചയുണ്ടായത് ബുധനാഴ്ചത്തെ സർവീസിനെ ബാധിക്കില്ലെന്നാണ് അറിയുന്നത്. അറ്റകുറ്റപണി പൂർത്തിയാക്കി ട്രെയിൻ കാസർകോട്ട് എത്തിക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന. ഉച്ചയ്ക്ക് 2.30നാണ് വന്ദേ ഭാരത് കാസർകോട്ട് നിന്ന് തിരുവന്തപുരത്തേക്ക് പുറപ്പെടേണ്ടത്.

Keywords: News, Kerala, Kannur, Leakage, Vande Bharat Express, Train, Narendra Modi, Kasaragod, Inauguration, Thiruvananthapuram, Leakage in Vande Bharat express train.
< !- START disable copy paste -->

Post a Comment