Join Whatsapp Group. Join now!
Aster MIMS 22/05/2023

Robberies | തുടർചയായി കവർചകൾ; വലയിലാകാതെ മോഷ്ടാക്കൾ; ആശങ്കയിൽ കുമ്പളയിലെ വ്യാപാരികൾ

രാത്രികാല പട്രോളിംഗ് കൂടുതൽ ശക്തമാക്കണമെന്ന ആവശ്യം #Kumbla-News, #Kumbla-Police, #,Merchants-News, #കാസർകോട്-വാർത്തകൾ
കുമ്പള: (www.kasargodvartha.com) ഒന്നിന് പിറകെ ഒന്നായി കുമ്പളയിലെ വ്യാപാര സ്ഥാപനങ്ങളിൽ ഉണ്ടാകുന്ന കവർചകൾ വ്യാപാരികളുടെ ഉറക്കം കെടുത്തുന്നതായി പരാതി. കഴിഞ്ഞ നാല് മാസത്തിനിടയിൽ മാത്രമായി അഞ്ചോളം കടകളിലാണ് ചെറുതും, വലുതുമായ കവർചകൾ നടന്നതെന്ന് വ്യാപാരികൾ പറയുന്നു. എല്ലാ കവർചകളും സമാന രീതിയിലുള്ളതുമാണ്. പൂട്ട് മുറിച്ചുമാറ്റിയാണ് മോഷണം നടത്തുന്നത്. ഏറ്റവും ഒടുവിലാണ് കഴിഞ്ഞ ഞായറാഴ്ച രാത്രി കുമ്പള മീൻ മാർകറ്റ് റോഡിലെ ബേകറിയിലാണ് കവർച നടന്നത്.

News, Kerala, Kumbala, Kasaragod, Shop, Police, Merchants, Robbery, Bakery, CCTV, Kumbla: Series of robberies in shops.

ഇവിടെ ക്യാഷ് കൗണ്ടറിൽ ഉണ്ടായിരുന്ന തുകയാണ് നഷ്ടപ്പെട്ടത്. പെരുന്നാളിനോടനുബന്ധിച്ച് കടകൾ ശനിയാഴ്ച അടഞ്ഞുകിടുന്നിരുന്നു. ഞായറാഴ്ച രാവിലെ കട തുറക്കാൻ വന്നപ്പോഴാണ് ജീവനക്കാർ കവർച നടന്ന വിവരം അറിയുന്നത്. 2022 ഡിസംബറിൽ കുമ്പള ബദിയടുക്ക റോഡിലെ രണ്ട് കടകളിൽ കവർച നടന്നിരുന്നു. ഒരു കട ഷടർ കുത്തി തുറന്നും, മറ്റൊരു കട പൂട്ട് മുറിച്ചു മാറ്റിയമാണ് മോഷണം നടത്തിയത്. രണ്ട് കടകളിൽ നിന്നായി 20000, 40000 രൂപടെ വീതം സാധനങ്ങളാണ് കവർച ചെയ്യപ്പെട്ടത്.

ഇക്കഴിഞ്ഞ ജനുവരിയിൽ കുമ്പളയിലെ മൊത്തവ്യാപാര കടയിലും മോഷണം നടന്നു. ഇവിടെയും പൂട്ട് മുറിച്ചുമാറ്റിയാണ് കവർച നടന്നത്. 1.80 ലക്ഷം രൂപയാണ് ഇവിടെ നിന്ന് കവർന്നത്. പിന്നീട് ഒരു പച്ചക്കറി കടയിലും കവർച നടന്നിരുന്നു. മോഷ്ടാക്കളെന്ന് കരുതുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നുവെങ്കിലും മോഷ്ടാക്കളെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

അടിക്കടി ഉണ്ടാകുന്ന കവർചകൾ വ്യാപരികളെ ഭയപ്പെടുത്തുന്നുണ്ട്. രാത്രി കടപൂട്ടി വീട്ടിലേക്ക് പോയാൽ സ്ഥാപനത്തിന്റെ സുരക്ഷയിൽ വലിയ ആശങ്കയിലാണ് വ്യാപാരികൾ. തുടർച്ചയായിട്ടുള്ള കവർചകൾ തടയാനും, മോഷ്ടാക്കളെ പിടികൂടാനും ശക്തമായ നടപടി വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം. പൊലീസിന്റെ രാത്രികാല പട്രോളിംഗ് കൂടുതൽ ശക്തമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Keywords: News, Kerala, Kumbala, Kasaragod, Shop, Police, Merchants, Robbery, Bakery, CCTV, Kumbla: Series of robberies in shops.
< !- START disable copy paste -->

Post a Comment