കുമ്പള: (www.kasargodvartha.com) എല്ലാ കടവുകളും പൂട്ടിയപ്പോള്‍ പൊലീസിനെ വെല്ലുവിളിച്ച് പ്രവര്‍ത്തിച്ച മണല്‍ക്കടവ് പൊലീസ് തകര്‍ത്തു. കുമ്പനൂര്‍ കല്‍പാറയിലെ പുഴയില്‍ പ്രവര്‍ത്തിച്ച് വരുന്ന മണല്‍ക്കടവാണ് വി കെ അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തകര്‍ത്തത്.
അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടുവന്നാണ് ഇവിടെ വറ്റിവരണ്ട പുഴയിലേക്ക് ലോറി ഇറക്കി മണല്‍ക്കടത്ത് നടത്തിവന്നിരുന്നതെന്ന് പൊലീസ് അറിയിച്ചു. ഇവിടെ നിന്ന് മണല്‍ നിറച്ച കെ എല്‍ 241 സി 4654 ടിപര്‍ ലോറി പിടികൂടി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഡ്രൈവര്‍ ഇസ്മാഈലിനെയും അറസ്റ്റ് ചെയ്തു. ലോറിയുടെ ആര്‍ സി ഉടമ അബ്ദു റസാഖിനെത്തിരെ കേസെടുത്തു. രണ്ട് പ്ലാസ്റ്റ്ക് കവറില്‍ 500 ഗ്രാം വീതമുള്ള പൂഴി സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, Kasaragod, Kasaragod-News, Top-Headlines, Arrested, Kumbla, Migrant-Workers, Vehicle-Seized, Sand-Seized, Kumbla: Sand smuggling gang arrested.