Join Whatsapp Group. Join now!
Aster MIMS 10/10/2023

Attacked | താമരശ്ശേരിയില്‍ തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിടെ യുവാവിന് വെട്ടേറ്റു

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണം #കോഴിക്കോട്‌-വാർത്തകൾ, #Youth-Attacked, #Kozhikode-News, #Thamarassery-News

കോഴിക്കോട്: (www.kasargodvartha.com) താമരശ്ശേരി പരപ്പന്‍പൊയിലില്‍ യുവാവിന് തലയ്ക്ക് വെട്ടേറ്റു. നരിക്കുനി സ്വദേശി അപ്പൂസ് (24) എന്ന മൃദുലിനാണ് വെട്ടേറ്റത്. ഇയാളെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പൊലീസ് പറയുന്നത്: പുലര്‍ചെ ഒന്നരയോടെ താമരശ്ശേരി പരപ്പന്‍പൊയിലിന് സമീപം വട്ടക്കുണ്ട് പാലത്തിനോട് ചേര്‍ന്നുള്ള തട്ടുകടയില്‍നിന്ന് ഭക്ഷണംകഴിക്കുന്നതിനിടയിലാണ് മൃദുലിന് നേരെ ആക്രമണം ഉണ്ടായത്. 

യുവാവിനെ താമരശ്ശേരി താലൂക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയെങ്കിലും രക്തസ്രാവം നിലക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൃദുലിന്റെ തലയില്‍ 13 സ്റ്റിചാണുള്ളത്. 

News, Top-Headlines, Kozhikode-News, Kozhikode, Crime, Kozhikode, Local News, Youth, Attacked, hospital, Treatment, Police, Injury, Kozhikode: Youth attacked in Parapanpoil, Thamarassery.


ബിജു എന്നയാളാണ് തന്നെ വെട്ടിയതെന്ന് മൃദുല്‍ പൊലീസിന് മൊഴി നല്കിയിട്ടുണ്ട്. സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

Keywords: News, Top-Headlines, Kozhikode-News, Kozhikode, Crime, Kozhikode, Local News, Youth, Attacked, hospital, Treatment, Police, Injury, Kozhikode: Youth attacked in Parapanpoil, Thamarassery.

Post a Comment