Join Whatsapp Group. Join now!
Aster MIMS 10/10/2023

Natural Calamity | കൊല്ലത്ത് വേനല്‍ മഴയിലും ശക്തമായി വീശിയടിച്ച കാറ്റിലും വ്യാപക കൃഷി നാശം

കൃഷിഭവനില്‍ നിന്നുള്ള സഹായം പ്രതീക്ഷിച്ചിരിക്കുകയാണ് കര്‍ഷകര്‍ #കൊല്ലം-വാര്‍ത്തകള്‍, #Kerala-News, #Natural-Calamity-News

കൊല്ലം: (www.kasargodvartha.com) വേനല്‍ മഴയിലും ശക്തമായി വീശിയടിച്ച കാറ്റിലും വ്യാപക കൃഷി നാശം. അഞ്ചല്‍, നിലമേല്‍, കൊട്ടാരക്കര, പത്തനാപുരം എന്നിവിടങ്ങളിലെ വാഴകൃഷിയാണ് പ്രധാനമായും നശിച്ചതെന്ന് കര്‍ഷകര്‍ പറയുന്നു. 

അഞ്ചല്‍ തടിക്കാട് ഹരിത സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ കൃഷി ചെയ്തിരുന്ന 700 ഏത്തവാഴകളാണ് മഴയ്‌ക്കൊപ്പം ആഞ്ഞടിച്ച കാറ്റില്‍ ഒടിഞ്ഞു വീണത്. വിളവെടുപ്പിന് പാകമായ ഏത്തവാഴകളാണ് നശിച്ചത്. നിലമേല്‍ കരിന്തലക്കോട് യുവ കര്‍ഷകനായ ബിജു ഒന്നരയേക്കര്‍ ഭൂമിയാണ് പാട്ടത്തിനെടുത്ത് കൃഷി ചെയ്തത്. മഴയില്‍ ബിജുവിന്റെ 1100 നേന്ത്രവാഴ നശിച്ചു.

Kollam, news, Kerala, Top-Headlines, Agriculture, Rain, Wind, Farmer, Natural Calamity, Farm,  Kollam: Agricultural loss due to heavy rain and wind.

കൊട്ടാരക്കരയില്‍ കുളക്കട, പത്തനാപുരം എന്നിവിടങ്ങിളിലും വ്യാപക കൃഷിനാശം സംഭവിച്ചു. കൃഷിഭവനില്‍ നിന്നുള്ള സഹായം പ്രതീക്ഷിച്ചിരിക്കുകയാണ് കര്‍ഷകര്‍. ഇല്ലെങ്കില്‍ വലിയ കടക്കെണിയിലാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. മഴയിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുത്ത ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് കൃഷിവകുപ്പ് വ്യക്തമാക്കി.

Keywords: Kollam, news, Kerala, Top-Headlines, Agriculture, Rain, Wind, Farmer, Natural Calamity, Farm,  Kollam: Agricultural loss due to heavy rain and wind.

Post a Comment