കടയ്ക്കല്‍: (www.kasargodvartha.com) അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദര്‍ഭക്കാട് സ്വദേശിയായ 11കാരി ശിവാനിയാണ് മരിച്ചത്. കൊല്ലം കടയ്ക്കലിലാണ് സംഭവം. വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു കുട്ടിയുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ട് അഞ്ചര മണിയോടെയാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മയാണ് ഇത് ആദ്യം കണ്ടത്. അമ്മയുടെ നിലവിളികേട്ട് അടുത്തുളളവര്‍ ഓടിയെത്തി കുട്ടിയെ കടയ്ക്കല്‍ താലൂക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Keywords: Kollam, News, Kerala, Found dead, Taluk Hospital, Hospital, Student, Girl, Police, Kollam: 5th standard student found dead