രാഷ്ട്രീയ നേതാവ് ഗള്‍ഫില്‍ പോകുമ്പോള്‍ മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരാളെ ഓടിക്കാന്‍ ഏല്‍പിച്ചതായിരുന്നു കാറെന്നാണ് വിവരം പുറത്ത് വരുന്നത്. ഇയാള്‍ മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തന്നെ മറ്റൊരാള്‍ക്ക് കാര്‍ നല്‍കിയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളാണ് ഇപ്പോള്‍ കസ്റ്റഡിയിലായത്. കാറിന്റെ പിന്‍ഭാഗം എന്തിലോ ഇടിച്ച് കേടുപാട് സംഭവിച്ചിട്ടുണ്ടെന്നും ഇതിനാലാണ് കാര്‍ ഷോറൂമിലേക്ക് അറ്റകുറ്റപണിക്കായി ഏല്‍പിച്ചതെന്നുമാണ് വിവരം.
താമരശേരി പൊലീസ് കാസര്‍കോട്ട് എത്തി കാറും കസ്റ്റഡിയിലെടുത്തയാളെയും ഏറ്റുവാങ്ങി താമരശേരിയിലേക്ക് കൊണ്ടുപോയി. താമരശേരി സ്വദേശി പരപ്പന്‍പൊയില്‍ കുറുന്തോട്ടി കണ്ടിയില്‍ മുഹമ്മദ് ശാഫി (38) യെയാണ് കഴിഞ്ഞ വെള്ളിയാഴ്ച ഒരു സംഘം കാറില്‍ തട്ടികൊണ്ടു പോയത്.
ദുബൈയില്‍ കച്ചവടം നടത്തിയിരുന്ന, റിയല്‍ എസ്റ്റേറ്റ് രംഗത്തുകൂടി പ്രവര്‍ത്തിക്കുന്ന മുഹമ്മദ് ശാഫിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ വിദേശത്തെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിരോധമാണെന്നാണ് പൊലീസ് കരുതുന്നത്. സ്വര്‍ണ കടത്ത് സംഘവുമായി തട്ടികൊണ്ടു പോകലിന് ബന്ധമുണ്ടൊയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Keywords: Kasaragod, News, Kerala, Top-Headlines, Kasaragod-News, Car, Seized, Custody, Police, Political Leader, Police Station, Kidnapping case: Police seized car.