തിരുവനന്തപുരം: (www.kasargodvartha.com) സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ താപനില മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്,തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണ നിലയില്‍ നിന്ന് രണ്ട് ഡിഗ്രി മുതല്‍ നാല് ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
സൂര്യാഘാത സാധ്യത നിലനില്‍ക്കുന്നതായും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ശനിയാഴ്ച ചൂടില്‍ നേരിയ കുറവ് രേഖപ്പെടുത്തി. 40 ഡിഗ്രി സെല്‍ഷ്യസിന് അടുത്ത് രേഖപ്പെടുത്തിയിരുന്ന ചൂട് 38 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തി.
അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഞായറാഴ്ച വേനല്‍ മഴയ്ക്കുള്ള സാധ്യതയുള്ളത്. ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത എന്നതിനാല്‍ പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രത മുന്നറിയിപ്പുകളും പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Keywords: Thiruvananthapuram, News, Kerala, High temperature, Warning, Districts, Rain, Alert, Sunburn, Top-Headlines, Kerala: High temperature warning for seven districts.