Join Whatsapp Group. Join now!
Aster MIMS 22/05/2023

Vishu | കണിയും കൈനീട്ടവും കൊന്നപ്പൂക്കളുമായി വിഷു ആഘോഷിച്ച് ലോകമെമ്പാടുമുള്ള മലയാളികള്‍

#Vishu-News, #വിഷുക്കണി,, #Vishu-Mythology, #Kerala-Fesivals
കാസർകോട്: (www.kasargodvartha.com) ഐശ്വര്യവും സമൃദ്ധിയുമായി വിഷു ആഘോഷത്തിൽ മലയാളികൾ. രാവിലെ കണി കണ്ട്, വിഷു കൈനീട്ടം വാങ്ങി, പടക്കം പൊട്ടിച്ച് മലയാളികൾ വിഷുവിനെ വരവേറ്റു. ഗൾഫ് രാജ്യങ്ങളിലടക്കം ലോകമെമ്പാടുമുള്ള മലയാളികള്‍ പരമ്പരാഗതമായ രീതിയിൽ തന്നെ വിഷു ആഘോഷിക്കുകയാണ്. വിഷുക്കണിയൊരുക്കിയും കൈ നീട്ടം നല്‍കിയും വിഷുക്കോടിയുടുത്തും ആഘോഷത്തിന്റെ തിരക്കിലാണ് കുടുംബാംഗങ്ങൾ.

Vishu, Kasaragod, Kerala, News, Top-Headlines, Kasaragod-News, Celebration, Family, Temple, Gulf, Kerala celebrates Vishu

കാർഷികോത്സവം കൂടിയായ വിഷു, കാർഷികസമൃദ്ധിയുടെ പോയകാല സ്മരണകൾക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷ കൂടിയാണ്. പുതിയ കാർഷിക വൃത്തികൾക്ക് തുടക്കും കുറിക്കുന്നതും ഈ സമയത്താണ്. വിഷുവിന് ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങള്‍ അടുത്ത ഒരു വര്‍ഷക്കാലം നിലനില്‍ക്കുമെന്നാണ് വിശ്വാസം. അതിനാൽ ഏവര്‍ക്കും പ്രതീക്ഷകളുടെ പുലരി കൂടിയാണ് വിഷു ദിനം.

Vishu, Kasaragod, Kerala, News, Top-Headlines, Kasaragod-News, Celebration, Family, Temple, Gulf, Kerala celebrates Vishu.

വിഷുദിനത്തിൽ വിവിധ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും നടന്നു. വിഷുക്കണി ദർശനത്തിനായി ശബരിമല ക്ഷേത്ര നട പുലർചെ നാലിന് തുറന്നു. പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കേരളത്തിന്റെ തനത് ഉത്സവത്തിന് ഇത്തവണയും നിറമൊട്ടും കുറവില്ലാതെയാണ് ആഘോഷങ്ങൾ.

Keywords: Vishu, Kasaragod, Kerala, News, Top-Headlines, Kasaragod-News, Celebration, Family, Temple, Gulf, Kerala celebrates Vishu.< !- START disable copy paste -->

Post a Comment