city-gold-ad-for-blogger

KC Venugopal | 'ബിജെപിയുടെ അവസ്ഥ ദയനീയം'; കർണാടക കോൺഗ്രസ് ഭരിക്കുമെന്ന് കെ സി വേണുഗോപാൽ

മംഗ്ളുറു: (www.kasargodvartha.com) അടുത്ത മാസം 10ന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലൂടെ കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് എഐസിസി ജെനറൽ സെക്രടറി കെസി വേണുഗോപാൽ അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച മംഗ്ളൂറിൽ നടക്കുന്ന രാഹുൽ ഗാന്ധിയുടെ റോഡ്ഷോ വിവരങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിക്കുകയായിരുന്നു അദ്ദേഹം.

KC Venugopal | 'ബിജെപിയുടെ അവസ്ഥ ദയനീയം'; കർണാടക കോൺഗ്രസ് ഭരിക്കുമെന്ന് കെ സി വേണുഗോപാൽ

അതി ദയനീയമാണ് കർണാടകയിൽ ബിജെപിയുടെ അവസ്ഥ. അഴിമതി നടത്തിയതല്ലാതെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനോ വികസന പദ്ധതികൾ നടപ്പാക്കാനോ അവരുടെ ഭരണത്തിനായിട്ടില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വിജയം നേടിയല്ല, രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെയാണ് ബിജെപി അധികാരത്തിൽ വന്നതെന്നും അദ്ദേഹം പറഞ്ഞു.

വാർത്താസമ്മേളനത്തിൽ ഡിസിസി പ്രസിഡണ്ട് ഹരിഷ് കുമാർ എംഎൽസി പങ്കെടുത്തു. വ്യാഴാഴ്ച കലക്ടറുടെ ഗേറ്റ് മുതൽ എബി ഷെട്ടി സർകിൾ വരെ നഗരത്തിൽ രണ്ട് കിലോമീറ്റർ ചുറ്റി രാഹുൽ ഗാന്ധിയുടെ റോഡ് ഷോ നടത്തുമെന്ന് കോൺഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Keywords: News. Manglore, Karnataka, Election, Congress, Politics, BJP, National, Press Meet, Project, KC Venugopal says that Congress will rule Karnataka.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia