Join Whatsapp Group. Join now!
Aster MIMS 06/06/2023

KasargodVartha Impact | ജല അതോറിറ്റി കലക്കുന്നുണ്ട്! പെയിന്റടിച്ച സ്ഥലത്തെ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങൾ സിമന്റിട്ട് അടക്കുന്നു

അധികൃതർ ഉണർന്നു Kasaragod News, Kerala News, Malayalam News, Kerala Water Authority, കാസറഗോഡ് വാർത്തകൾ
കാസർകോട്: (www.kasargodvartha.com) ജല അതോറിറ്റി (Kerala Water Authority) ഓഫീസിലെ തരികിടപ്പണി പുറത്തുവന്നതോടെ അറ്റകുറ്റപ്പണിയുമായി അധികൃതർ രംഗത്തുവന്നു. ഓഫീസിൽ തകർന്ന സ്ലാബും മറ്റും അറ്റകുറ്റപ്പണി നടത്താതെ പെയിന്റടിച്ച സംഭവം കാസർകോട് വാർത്ത റിപോർട് ചെയ്തതിന് പിന്നാലെയാണ് അധികൃതർ കണ്ണ് തുറന്നത്. 50 വർഷത്തിലധികം പഴക്കമുള്ള വിദ്യാനഗറിലെ ജല അതോറിറ്റിയുടെ ഓഫീസ് കെട്ടിടം ഏതാനും വർഷം മുമ്പ് തന്നെ ചോർന്നൊലിക്കാൻ തുടങ്ങിയിരുന്നു. മേൽക്കൂര ഷീറ്റ് മേഞ്ഞതോടെ മഴക്കാലത്ത് കോൺക്രീറ്റ് മേൽക്കൂരയിലൂടെ വെള്ളം ഓഫീസിനകത്ത് ചോർന്നൊലിക്കുന്നതിന് പരിഹാരമായിരുന്നു.

News, Kasaragod, Top Headline, Kasaragodvartha, Cement, Paint, Water Authority, Report, KasargodVartha Impact; Started mixing cement and paint at Water Authority office.

ഇതിനിടയിലാണ് കെട്ടിടത്തിന് അറ്റകുറ്റപ്പണി നടത്താതെ പെയിന്റടിച്ച് തരികിടപ്പണി നടത്തിയതായി ആക്ഷേപം ഉയർന്നത്. തകർന്ന സ്ലാബിന്റെ ഭാഗങ്ങളെല്ലാം അതേപടി നിലനിർത്തി മറ്റ് ഭാഗങ്ങളെല്ലാം പെയിന്റടിച്ച് ഭംഗി വരുത്താൻ നോക്കുകയായിരുന്നു. ഇക്കാര്യമാണ് കാസർകോട് വാർത്തയുടെ റിപോർടിൽ ചൂണ്ടിക്കാട്ടിയത്. ഇതോടെയാണ് വീണ്ടും പൊട്ടിയ ഭാഗങ്ങളെല്ലാം സിമന്റ് കൊണ്ട് അടച്ച ശേഷം വീണ്ടും പെയിന്റടിക്കാൻ തുടങ്ങിയിരിക്കുന്നത്.

ജല അതോറിറ്റിയുടെ ശുദ്ധീകരണ പ്ലാന്റും ഡിവിഷൻ ഓഫീസും വിദ്യാനഗറിലാണ് പ്രവർത്തിച്ച് വന്നിരുന്നത്. ബാവിക്കര കുടിവെള്ള പദ്ധതി പ്രവർത്തനം തുടങ്ങിയതോടെ ശുദ്ധീകരണ പ്ലാന്റ് മുളിയാർ പഞ്ചായതിലേക്ക് മാറ്റിയിരുന്നു. ഡിവിഷൻ ഓഫീസ് മാത്രമാണ് ഇപ്പോൾ ഇവിടെ പ്രവർത്തിക്കുന്നത്. മേൽക്കൂരയിൽ നിന്നുള്ള ചോർച്ച അവസാനിച്ചെങ്കിലും അടിയിൽ നിന്നും ചുമരിൽ തട്ടിയും ഓഫീസിനകത്തേക്ക് മഴക്കാലത്ത് വെള്ളം കനിഞ്ഞെത്താറുണ്ട്. അറ്റകുറ്റപണിയിലൂടെ ഇത് പരിഹരിക്കപ്പെടുമോയെന്ന് കണ്ടറിയണം.

News, Kasaragod, Top Headline, Kasaragodvartha, Cement, Paint, Water Authority, Report, KasargodVartha Impact; Started mixing cement and paint at Water Authority office.

പെയിന്റടിച്ച ഭാഗത്താണ് ഇപ്പോൾ സിമന്റിട്ട് അടക്കുന്നത്. ഇവിടെ വീണ്ടും പെയിന്റ് അടിക്കേണ്ടതുണ്ട്. ഇത് ഇരട്ടി ചിലവിന് കാരണമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സിമന്റ് ഇളകി നിന്നിരുന്ന ഭാഗം പൊട്ടിപ്പൊളിഞ്ഞ് ആരുടെയെങ്കിലും ദേഹത്ത് വീണ് അപകടം സംഭവിക്കുമോയെന്ന ആശങ്കയും നേരത്തെ നിലനിന്നിരുന്നു. അറ്റകുറ്റപ്പണിയോടെ ഇതിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

Keywords: News, Kasaragod, Top Headline, Kasaragodvartha, Cement, Paint, Water Authority, Report, KasargodVartha Impact; Started mixing cement and paint at Water Authority office.
< !- START disable copy paste -->

Post a Comment