city-gold-ad-for-blogger

Police Booked | കാസര്‍കോട് ജെനറല്‍ ആശുപത്രി ജീവനക്കാരെ മര്‍ദിച്ചതായി പരാതി; പൊലീസ് കേസടുത്തു

കാസര്‍കോട്: (www.kasargodvartha.com) ജെനറല്‍ ആശുപത്രിലെ സെക്യൂരിറ്റി ജീവനക്കാരന്‍, അസിസ്റ്റന്റ് സ്റ്റാഫ് നഴ്സ് എന്നിവരെ മര്‍ദിച്ചെന്ന പരാതിയില്‍ പൊലീസ് കേസടുത്തു. അതിനിടെ സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 28കാരനാണ് കസ്റ്റഡിയിലുള്ളത്.

Police Booked | കാസര്‍കോട് ജെനറല്‍ ആശുപത്രി ജീവനക്കാരെ മര്‍ദിച്ചതായി പരാതി; പൊലീസ് കേസടുത്തു

തിങ്കളാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാര്‍കിങിനെ ചൊല്ലിയുണ്ടായ വാക് തര്‍ക്കത്തിനൊടുവില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ കാഞ്ഞങ്ങാട് സ്വദേശി കെ രാജേഷ്, അസിസ്റ്റന്റ് സ്റ്റാഫ് നഴ്സ് നാരായണന്‍ എന്നിവരെ മര്‍ദിച്ചെന്നാണ് കേസ്.

Police Booked | കാസര്‍കോട് ജെനറല്‍ ആശുപത്രി ജീവനക്കാരെ മര്‍ദിച്ചതായി പരാതി; പൊലീസ് കേസടുത്തു

രാജേഷിനെ അക്രമിക്കുന്നത് കണ്ട് തടയാന്‍ ചെന്നപ്പോഴാണ് നാരായണന് മര്‍ദനമേറ്റതെന്നാണ് പരാതി. രാജേഷിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Keywords: Kasaragod, Kerala, News, Complaint, Assault, General-Hospital, Staff, Police, Case, Nurse, Custody, Police Station,Attack, Investigation, Top-Headlines, Kasaragod: Complaint of assault on General Hospital staff.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia