city-gold-ad-for-blogger

Sanjeeva Matandoor | പറഞ്ഞപോലെ സംഭവിച്ചു! സഞ്ജീവ മറ്റന്തൂര്‍ എംഎല്‍എ ഒറ്റത്തവണയില്‍ മൂലക്കായി

മംഗ്‌ളുറു: (www.kasargodvartha.com) ദക്ഷിണ കന്നഡ ജില്ലയില്‍ പുത്തൂര്‍ മണ്ഡലം എംഎല്‍എ സഞ്ജീവ മറ്റന്തൂര്‍ അടുത്ത മാസം 10ന് നടക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ നിന്ന് പുറത്തായി. തന്നെ മൂലക്കിരുത്താന്‍ പാര്‍ടിയില്‍ നീക്കം നടക്കുന്നതായി എംഎല്‍എ പറഞ്ഞിരുന്നു.
                 
Sanjeeva Matandoor | പറഞ്ഞപോലെ സംഭവിച്ചു! സഞ്ജീവ മറ്റന്തൂര്‍ എംഎല്‍എ ഒറ്റത്തവണയില്‍ മൂലക്കായി

താന്‍ ഒരു യുവതിക്കൊപ്പമുള്ള അശ്ലീലചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വേളയിലായിരുന്നു എംഎല്‍എ അങ്ങിനെ പറഞ്ഞത്. പാര്‍ടിയില്‍ തന്റെ പതനം ഉറപ്പാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നാണ് അദ്ദേഹം പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയത്.
      
Sanjeeva Matandoor | പറഞ്ഞപോലെ സംഭവിച്ചു! സഞ്ജീവ മറ്റന്തൂര്‍ എംഎല്‍എ ഒറ്റത്തവണയില്‍ മൂലക്കായി

ഫോടോകള്‍ വൈറലാക്കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യമനുസരിച്ച് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് പ്രകാരം പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 19,447 വോടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശകുന്തള ഷെട്ടിയെ പരാജയപ്പെടുത്തിയാണ് മറ്റന്തൂര്‍ കന്നി വിജയം നേടിയിരുന്നത്.

Keywords: Karnataka-Election-News, Puthur-News, BJP-News, Sanjeeva-Matandoor, Karnataka Election 2023, Politics, Political News, Karnataka election: Sanjeeva Matandoor denied BJP ticket.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia