കണ്ണൂര്‍: (www.kvartha.com) കാഞ്ഞിരക്കൊല്ലി ശശിപ്പാറക്ക് സമീപം റിസോട് ഉടമയെ വെടിയേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേരെ പയ്യാവൂര്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞിരക്കൊല്ലി സ്വദേശി ബെന്നി പരത്തനാല്‍(54) ആണ് മരിച്ചത്. വനമേഖലയില്‍ നായാട്ടിനായി പോകുന്ന സംഘത്തില്‍ ഒരാളാണ് ബെന്നി. നായാട്ടിനിടെ അബദ്ധത്തില്‍ വെടി പൊട്ടിയതാണ് മരണകാരണമെന്ന് നിഗമനം.
വ്യാജ മദ്യം നിര്‍മ്മിക്കുകയും സംഘം ചെയ്തിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ പൊലീസിനും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കും പുറമെ എക്സൈസും പരിശോധന ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
യൂത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ എക്സിക്യൂടീവ് അംഗം രജീഷ് അമ്പാട്ട്, നാരായണന്‍ എന്നിവരാണ് നായാട് സംഘത്തിലുണ്ടായിരുന്നതെന്നും സ്ഥിരമായി വനമേഖലയില്‍ നായാട്ടിനായി പോകുന്ന സംഘമാണ് ഇതെന്നും പൊലീസ് വ്യക്തമാക്കി കാഞ്ഞിരക്കൊല്ലി, വഞ്ചിയം മേഖലയില്‍ നായാട്ട് സംഘത്തിനെതിരേ നിരവധി പരാതികള്‍ ഉയര്‍ന്നെങ്കിലും കൃത്യമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല.
ബെന്നിയുടെ മൃതദേഹം പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: സോഫിയ, മക്കള്‍: സ്റ്റെഫി, ക്ലിന്റ്, ക്ലമന്റ്.
Keywords: Kannur, News, Kerala, Shot dead, Police, Death, Kannur: Incident of resort owner shot dead; 2 people in police custody.