Join Whatsapp Group. Join now!
Aster MIMS 10/10/2023

Election | മംഗ്‌ളുറു മണ്ഡലത്തിലെ ജെ ഡി എസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു; തങ്ങളെ അറിയിക്കാതെയെന്ന് പാര്‍ടി നേതാക്കള്‍

മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ് ചെയ്ത നിലയിലാണെന്ന് പ്രവര്‍ത്തകര്‍ #Mangalore-News, #Karnataka-Election-News, #ദക്ഷിണ-കന്നഡ-വാര്‍ത്തകള്‍, #JDS-News
മംഗ്‌ളുറു: (www.kasargodvartha.com) അടുത്ത മാസം 10ന് നടക്കുന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ മംഗ്‌ളുറു മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ഥി അല്‍ത്വാഫ് കുമ്പള പാര്‍ടി നേതൃത്വവുമായി ആലോചിക്കാതെ പത്രിക പിന്‍വലിച്ചതായി ആക്ഷേപം. സ്ഥാനാര്‍ഥിയെ പ്രചാരണത്തിന് കാണാത്തതിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയിലാണ് വെള്ളിയാഴ്ച പത്രിക പിന്‍വലിച്ചതായി നോടീസ് ബോര്‍ഡില്‍ കണ്ടതെന്നാണ് വിവരം.
            
Mangalore-News, Karnataka-Election-News, JDS-News, Malayalam-News, Political News, JD(S) candidate withdraws nomination.

അല്‍ത്വാഫ് ഈയിടെയാണ് ജെഡിഎസില്‍ ചേര്‍ന്നത്. ബിഎം ഫാറൂഖ് എംഎല്‍സി ഒപ്പിട്ടു നല്‍കിയ ബി ഫോം ഉപയോഗിച്ച് സ്ഥാനാര്‍ഥിയായി പത്രിക നല്‍കുകയും ചെയ്തു. ഇദ്ദേഹവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ് ചെയ്ത നിലയിലാണെന്ന് പാര്‍ടി കേന്ദ്രങ്ങള്‍ പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിട്ട് ജെഡിഎസില്‍ ചേര്‍ന്ന മംഗ്‌ളുറു മുന്‍ മേയര്‍ കെ അശ്‌റഫിന് 3692 വോടുകളാണ് നേടാനായത്.

Keywords: Mangalore-News, Karnataka-Election-News, JDS-News, Malayalam-News, Political News, JD(S) candidate withdraws nomination.
< !- START disable copy paste -->

Post a Comment