city-gold-ad-for-blogger

Candidate says | കോണ്‍ഗ്രസുകാര്‍ തട്ടിക്കൊണ്ടുപോയി പത്രിക പിന്‍വലിപ്പിച്ചുവെന്ന് മംഗ്‌ളുറു മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ഥി

മംഗ്‌ളുറു: (www.kasargodvartha.com) അടുത്ത മാസം 10ന് നടക്കുന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ മംഗ്‌ളുറു മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ഥി അല്‍ത്വാഫ് കുമ്പള പാര്‍ടി നേതൃത്വവുമായി ആലോചിക്കാതെ പത്രിക പിന്‍വലിച്ചു എന്ന ആക്ഷേപത്തിന് പിന്നാലെ ഒരു തട്ടിക്കൊണ്ടുപോവല്‍ കഥ. കോണ്‍ഗ്രസുകാര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ബലമായി പത്രിക പിന്‍വലിപ്പിക്കുകയായിരുന്നുവെന്ന് അല്‍ത്വാഫിന്റെ സാന്നിധ്യത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജെഡിഎസ് സംസ്ഥാന വക്താവ് എംബി സദാശിവ പറഞ്ഞു.
       
Candidate says | കോണ്‍ഗ്രസുകാര്‍ തട്ടിക്കൊണ്ടുപോയി പത്രിക പിന്‍വലിപ്പിച്ചുവെന്ന് മംഗ്‌ളുറു മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ഥി

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ അനുയായികളായ കുറച്ച് ആളുകള്‍ കൂട്ടിക്കൊണ്ട് പോകുകയും നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള ഫോമില്‍ നിര്‍ബന്ധിച്ച് ഒപ്പിടിക്കുകയും ചെയ്തുവെന്ന് അല്‍ത്വാഫ് പറഞ്ഞു. പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കുകയും പൊലീസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥാനാര്‍ഥിയെ പ്രചാരണത്തിന് കാണാത്തതിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയിലായിരുന്നു വെള്ളിയാഴ്ച പത്രിക പിന്‍വലിച്ചതായി നോടീസ് ബോര്‍ഡില്‍ കണ്ടത്.

എസ് ഡി പി ഐ അടക്കം മറ്റ് സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്ന അല്‍ത്വാഫ് ഈയിടെയാണ് ജെഡിഎസില്‍ ചേര്‍ന്നത്. ബിഎം ഫാറൂഖ് എംഎല്‍സി ഒപ്പിട്ടു നല്‍കിയ ബി ഫോം ഉപയോഗിച്ചാണ് ജെഡിഎസ് സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ജെഡിഎസ് നേതാക്കളായ നസീര്‍ ഉള്ളാള്‍, വസന്ത് പൂജാരി, അശ്‌റഫ് സജീദ്, അശ്‌റഫ് ഖായ്, യുവജനതദള്‍ ജില്ല പ്രസിഡണ്ട് അക്ഷിത് സുവര്‍ണ എന്നിവര്‍ പങ്കെടുത്തു.

Keywords: Mangalore-News, Karnataka-Election-News, Congress-News, JDS-News, JD(S) candidate says was threatened, kidnapped to withdraw nomination by Congress counterpart.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia